മേല്‍പറമ്പ: മാര്‍ച്ച് ഒന്നാം തിയ്യതി ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും അഞ്ചാം തിയ്യതി കളനാട് റെയില്‍വെ പാളത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത മാങ്ങാട് ചോയിച്ചിങ്കല്‍ സ്വദേശി ജാഫറിന്റെ മകന്‍ ജസീമിന്റെ മരണത്തിന്റെ ഉത്തരവാദികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭത്തിന് ഇറങ്ങാന്‍ ജസീം ജനകീയ ആക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.[www.malabarflash.com]
മാര്‍ച്ച് 19 തിങ്കളാഴ്ച രാവിലെ മുതല്‍ മേല്‍പ്പറമ്പില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിക്കും.
പ്രാഥമിക തലത്തില്‍ കേസന്വേഷണം അട്ടിമറിക്കാന്‍ കുത്സിതമായ ശ്രമം നടന്നിട്ടുണ്ടെന്ന സൂചനയാണ് പോലിസിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടുള്ളതെന്നും, പുതിയ അന്വേഷണ ടീമായ ക്രൈം ബാഞ്ച് അന്വേഷണം ആരംഭിച്ചെങ്കിലും യാതൊരു വിധ അന്വേഷണ പുരോഗതിയുമില്ലാതെ പോകുന്ന പശ്ചാതലത്തില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് യോഗം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അനിശ്ചിതകാല സമരം തുടങ്ങുന്നതെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരാവാഹികള്‍ അറിയിച്ചു.
യോഗത്തില്‍ കല്ലട്ര മാഹിന്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. സൈഫുദ്ദിന്‍ കെ.മാക്കോട് സ്വാഗതം പറഞ്ഞു. ഡോക്ടര്‍ മോഹനന്‍ പുലിക്കോടന്‍, അഹമ്മദലി ബെണ്ടിച്ചാല്‍, സയീദ് തങ്ങള്‍ മേല്‍പറമ്പ, എം.എച്ച്, മുഹമ്മദ്കുഞ്ഞി, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, റിയാസ് കിഴൂര്‍, എം.എം.ഹനീഫ് ഹാജി, അഷറഫ് ഇംഗ്ലിഷ്, ജാഫര്‍ എം, ശിഹാബ് കവത്ത് എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment