Latest News

ഭരണി മഹോത്സവം; കാഞ്ഞങ്ങാട്- കാസര്‍കോട് കെ എസ് ടി പി റോഡില്‍ ഗതാഗത നിയന്ത്രണം

ഉദുമ: പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രം ഭരണി മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 16 വെള്ളിയാഴ്ച നടക്കുന്ന ആയിരത്തിരി മഹോത്സവത്തിന്‍റെ ഭാഗമായുള്ള തിരുമുല്‍ക്കാഴ്ച സമര്‍പ്പണത്തിനും പങ്കെടുക്കുന്നതിനും ശനിയാഴ്ച പുലര്‍ച്ചെ നടക്കുന്ന കരിമരുന്ന് പ്രയോഗം കാണുന്നതിനുമായി ആയിരക്കണക്കിന് ആളുകള്‍ ക്ഷേത്ര പരിസരത്തേക്ക് എത്തിച്ചേരുന്നതിനാല്‍ ക്ഷേത്രത്തിന് മുന്നിലൂടെ കടന്നുപോകുന്ന കാഞ്ഞങ്ങാട്- കാസര്‍കോട് കെ എസ് ടി പി റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പെടുത്തി.[www.malabarflash.com]

കെഎസ്ടിപി റോഡില്‍ കളനാട് മുതല്‍ ബേക്കല്‍ വരെയുള്ള സ്ഥലങ്ങളില്‍ ഗതാഗത തടസം നേരിടാന്‍ സാധ്യതയുള്ളതിനാലും ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയും വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ശനിയാഴ്ച രാത്രി 8.00 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നത്.

കാസര്‍കോട് ഭാഗത്തുനിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള വലിയ ചരക്ക് വാഹനങ്ങളും ടാങ്കര്‍ ലോറികളും പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ചന്ദ്രഗിരി റോഡിലേക്ക് പ്രവേശിക്കാതെ എന്‍എച്ച് വഴി പോകേണ്ടതാണ്.

കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്കുള്ള ചരക്ക് വാഹനങ്ങളും ടാങ്കര്‍ ലോറികളും എന്‍ എച്ച് വഴി തിരിഞ്ഞ് പോകേണ്ടതാണ്.
എയര്‍പോര്‍ട്ട് യാത്രക്കാരുള്‍പെടെ മറ്റ് അത്യാവശ്യ യാത്രക്കാരും എന്‍ എച്ച് വഴി പോകുന്നത് സൗകര്യപ്രദമായിരിക്കുമെന്ന് പോലീസ് അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.