ഉദുമ: ഇക്കഴിഞ്ഞ സ്‌കൂള്‍ സെന്റ്ഓഫ് പാര്‍ട്ടിക്ക് ഉന്‍മാദം പകരാന്‍ വിദ്യാര്‍ത്ഥികള്‍ വാങ്ങിയത് മുന്നൂറോളം ലഹരി ഗുളികകള്‍.[www.malabarflash.com]
ഉദുമയ്ക്കടുത്ത ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സെന്റ്ഓഫ് ദിവസം ലഹരിയിലായിരുന്നെന്ന വിവരം അറിഞ്ഞ നാട്ടുകാരായ ഒരു സംഘം ചില വിദ്യാര്‍ത്ഥികളെ രഹസ്യമായി ചോദ്യം ചെയ്തപ്പോഴാണ് നൂറുകണക്കിന് ലഹരി ഗുളികകള്‍ സെന്റ്ഓഫിന് വാങ്ങിയ നെട്ടിക്കുന്ന വിവരം അറിയുന്നത്.
ഇതിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബേക്കലിലെ ഫോര്‍ട്ട് മെഡിക്കല്‍സില്‍ നിന്നുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി ഗുളികള്‍ ലഭിച്ചതെന്ന് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരില്‍ ചിലര്‍ കഴിഞ്ഞ ദിവസം ഈ മെഡിക്കലിലെത്തി PEB 75 എന്ന ഗുളിക ആവശ്യപ്പെടുകയും ഉടന്‍ ലഭിക്കുകയും ചെയ്തു.
ഇവിടെ വ്യാപകമായി ഇത്തരം ഗുളികള്‍ വിതരണം ചെയ്യുന്നെന്ന് ബോധ്യമായതിനെ തുടര്‍ന്ന് വിവരം ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തെ അറിയിക്കുകയായിരുന്നു.
ഡോക്ടറുടെ കുറിപ്പുളളവര്‍ക്ക് മാത്രമേ ഇത്തരം ഗുളികകള്‍ വിതരണം ചെയ്യാന്‍ പാടുളളു എന്ന കര്‍ശന നിയമം ഉണ്ടെങ്കിലും വിദ്യാര്‍ത്ഥികളില്‍ നിന്നും ലഹരിക്ക് അടിമപ്പെട്ടവരില്‍ നിന്നും വന്‍തുക വാങ്ങി വില്‍പ്പന നടത്തിയിരുന്നത്.
PEB 75 എന്ന ഗുളികകളാണ് ഇവിടെ നിന്നും ഏററവും കൂടുതല്‍ വില്‍ന നടത്തിയിരുന്നത്. ഇത്തരം ഗുളികയുടെ കവറില്‍ രേഖപ്പെടുത്തിയ വിലയും തീയ്യതിയും മായിച്ച രീതിയിലാണ് വ്യാഴാഴ്ച ബേക്കലിലെ മെഡിക്കലില്‍ നിന്നും ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം പിടിച്ചെടുത്തത്.
ലൈംഗിക ഉത്തേജനത്തിന് ഉപയോഗിക്കുന്ന ഇത്തരം ഗുളികകള്‍ ഏതെങ്കിലും പാനീയത്തില്‍ കലര്‍ത്തി കഴിച്ചാല്‍ മണിക്കൂറുകളോളം ലഹരി ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് അധികൃതര്‍ പറഞ്ഞു.
കണ്ണൂര്‍ ഡ്രഗ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍, ജില്ലാ ഗ്രഡ് ഇന്‍സ്‌പെക്ടര്‍ പി. ഫൈസല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന വ്യാഴാഴ്ച ഫോര്‍ട്ട് മെഡിക്കലില്‍ പരിശോധന നടത്തിയത്.
No comments:
Post a Comment