കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം കാണാതായ മാങ്ങാട് ചോയിച്ചിങ്കല്ലിലെ ജാഫറിന്റെ മകന്‍ ജസീമിന്റെ മരണം അപകടമാക്കി മാററി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ചൊവ്വാഴ്ച വൈകുന്നേരം ബേക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ ജനകീയ മാര്‍ച്ചിന് വന്‍ജനകൂട്ടമാണ് എത്തിയത്.
പാലക്കുന്ന് ടൗണ്‍ കേന്ദ്രീകരിച്ച് ആരംഭിച്ച മാര്‍ച്ച് പോലീസ് സ്റ്റേഷന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. സൈഫുദ്ദീന്‍ മാക്കോട് അധ്യക്ഷത വഹിച്ചു.
വി.കെ മുഹമ്മദ് ഷാ സ്വാഗതം പറഞ്ഞു. ടി.ഡി കബീര്‍, അന്‍വര്‍ മാങ്ങാട്, ജസീമിന്റെ പിതാവ് ജാഫര്‍, ഖാദര്‍ ചട്ടഞ്ചാല്‍, അബൂബക്കര്‍ ഉദുമ, യൂസുഫ് ചെമ്പിരിക്ക, ഡോ. മോഹനന്‍ പുലിക്കോടന്‍, യൂസുഫ് കീഴൂര്‍, ശിഹാബ് കടവത്ത്, അബൂബക്കര്‍ കീഴൂര്‍, ഖലീല്‍ മേല്‍പറമ്പ്, തുടങ്ങിയവര്‍ സംസാരിച്ചു.
പോലീസ് അന്വേഷണം കാര്യക്ഷമമാക്കിയില്ലെങ്കില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും മുന്നറിയിപ്പോടെയാണ് സമരം അവസാനിപ്പിച്ചത്.
No comments:
Post a Comment