Latest News

മു​ഖ്യ​മ​ന്ത്രി​ക്ക് വ​ധ​ഭീ​ഷ​ണി: ആർഎസ്എസ് അനുഭാവി കാസര്‍കോട് പിടിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ 24 മണിക്കൂറിനകം വ​ധി​ക്കു​മെ​ന്ന് ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി മു​ഴ​ക്കി​യയാൾ പിടിയിൽ. ചെ​റു​താ​ഴം പ​ര​ത്തി ഹൗ​സി​ൽ വി​ജേ​ഷി​നെ (37) ആ​ണ് ക​ണ്ണൂ​ർ എ​സ്പി​യു​ടെ സ്ക്വാ​ഡ്കാസര്‍കോട്  നി​ന്നും പി​ടി​കൂ​ടി​യ​ത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.[www.malabarflash.com] 

വി​ജേ​ഷ് ആ​ർ​എ​സ്എ​സ് അ​നു​ഭാ​വി​യാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് ഹൈ‌​ടെ​ക് സെ​ല്ലി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ കണ്ണൂർ സ്വ​ദേ​ശി​യു​ടേ​താ​ണെ​ന്ന് ഫോ​ൺ​ ന​ന്പ​ർ എ​ന്ന് നേരത്തേ ക​ണ്ടെ​ത്തി​യി​രു​ന്നു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ന്‍റെ ഫോ​ണി​ലേ​ക്കാ​ണ് ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ വ​ധ​ഭീ​ഷ​ണി​യു​മാ​യി വി​ളിയെ​ത്തി​യ​ത്.

സ​ന്ദേ​ശ​മെ​ത്തു​ന്പോ​ൾ മു​ഖ്യ​മ​ന്ത്രി ചെ​ന്നൈ​യി​ൽ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. വ​ധ​ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.