ഉദുമ: മാങ്ങാട് നിന്നും നാല് ദിവസം മുമ്പ് കാണായതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ റെയില്‍വേ ട്രാക്കിന് സമീപമുളള ഓവുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നില്‍ കഞ്ചാവ് മാഫിയെന്ന് സൂചന.[www.malabarflash.com]
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് മാഫിയ വ്യാപകമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് ഉപയോഗിക്കുന്നത്. ജാസിര്‍ ഈ കെണിയില്‍പ്പെട്ടാതായാണ് ലഭിക്കുന്ന വിവരം.
ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുളള കളനാട്ടെ യുവാവ് കഞ്ചാവ് മാഫിയയിലെ കണ്ണിയാണെന്നാണ് അറിയുന്നത്. ഈ യുവാവിനെയും ജസീമിന്റെ ബന്ധുവായ മാങ്ങാട്ടെ യുവാവിനെയും നാട്ടുകാര്‍ പിടികൂടി ചോദ്യം ചെയ്തതോടെയാണ് മൃതദേഹം കളനാട് റെയില്‍വേ പാളത്തിന് സമീപമുണ്ടെന്ന വിവരം ലഭിച്ചത്.
ജസീമും സുഹൃത്തുക്കളും വ്യാഴാഴ്ച രത്രി റെയില്‍വേ പാളത്തിലൂടെ നടക്കുമ്പോള്‍ ട്രൈയിന്‍ തട്ടി മരിച്ചതാണെന്നാണ് മാങ്ങാട്ടെ യുവാവ് പറയുന്നത്. കഴിഞ്ഞ നാലു ദിവസമായി പോലീസും ബന്ധുക്കളും നാട്ടുകാരും സാമൂഹ്യ പ്രവര്‍ത്തകരും രാപകലില്ലാതെ ജസീമിനായി തിരച്ചില്‍ നടത്തുമ്പോഴും മരണ വിവരം മറച്ചു വെച്ച് സുഹൃത്തുക്കളും ഇവരോടൊപ്പം ഉണ്ടായിരുന്നു. ഇത് മരണത്തിലെ ദുരൂഹത വര്‍ദ്ദിപ്പിക്കുന്നു.
ജസീം മരിച്ച വിവരം പുറത്ത് പറഞ്ഞാര്‍ നിങ്ങളെ കൊന്നുകളയുമെന്ന് കളനാട്ടെ യുവാവ് മററുളളവരെ ഭീഷണിപ്പെടുത്തിയിരുതായും പുറത്ത് വന്നിട്ടുണ്ട്.
കളനാട് ബസ് സ്റ്റോപ്പിന് പിറക് വശത്തുളള കുന്നിന് താഴെയുളള റെയില്‍പാളത്തോട് ചേര്‍ന്നുളള ഓവു ചാലിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തീവണ്ടി തട്ടിയതാണെങ്കില്‍ മൃതദേഹം ചിന്നിചിതറുമായിരുന്നു. എന്നാന്‍ കുന്നിന്‍ മുകളില്‍ നിന്നും താഴെയുളള ഓവുചാലിലേക്ക് തളളിയിട്ട രീതിയിലാണ് സഹചര്യ തെളിവുകള്‍.
തിങ്കളാഴ്ച രാവിലെ ഇന്‍ക്വസ്‌ററ് നടപടികള്‍ക്ക് ശേഷം പരിയാരം മെഡിക്കല്‍ കോളേജില്‍ നടക്കുന്ന വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയുളളൂ.
വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയ വിവരമറിഞ്ഞ് ജില്ലയിലെ വിവധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിനാളുകളാണ് രാത്രി വൈകിയും കളനാട്ടേക്ക് ഒഴുകിയെത്തിയത്.
അതിനിടെ ജസീമിന്റെ മരണത്തിലെ ഉത്തരവാദികളായവരെ മുഴുവന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം യുവാക്കള്‍ പുലര്‍ച്ചെ 3 മണിയോടെ കാസര്‍കോട് കഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡ് ഉപരോധിച്ചു.
No comments:
Post a Comment