കാസര്‍കോട്: മീപ്പുഗിരി രിഫായി ജുമാമസ്ജിദ് കോംപൗണ്ടില്‍ നാലംഗ സംഘം അതിക്രമിച്ച് കയറി ഫ്ളക്സും പതാകയും നശിപ്പിച്ച
സംഭവത്തിൽ കൊലക്കേസ് പ്രതി ഉൾപ്പെടെ നാല് പേർ കസ്റ്റഡിയിൽ.[www.mlabarflash.com]
അതേ സമയം സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനത്തിന് തുനിഞ്ഞ 20 ഓളം എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. ചൂരി ബട്ടംപാറയില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം.
സംഭവത്തിൽ കൊലക്കേസ് പ്രതി ഉൾപ്പെടെ നാല് പേർ കസ്റ്റഡിയിൽ.[www.mlabarflash.com]
പള്ളി പരിസരത്തെയും പള്ളിക്ക് സമീപം പോലീസ് സ്ഥാപിച്ച സി.സി.ടി.വി ക്യാമറകളിലെയും ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
റെഡിമേഡ് കടയിലെ ജീവനക്കാരനായിരുന്ന സാബിതിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അക്ഷയ് അടക്കം നാല് പേരാണ് കസ്റ്റഡിയിൽ ഉള്ളത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെയാണ് സംഭവം. നാല് പേര്‍ മതില്‍ ചാടി അകത്തേക്ക് വരുന്നതും കോംപൗണ്ടിലെ ഫ്ളക്‌സ്, പതാക എന്നിവ നശിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. പള്ളിക്ക് സമീപം പോലീസ് സ്ഥാപിച്ച സി.സി.ടി.വി ക്യാമറ മുകളിലേക്ക് തിരിച്ച് വെച്ചിരുന്നെങ്കിലും പോലീസിന്റെ തന്നെ മറ്റൊരു കാമറയിൽ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. കാസര്‍കോട് സി ഐ സി എ അബ്ദുൽ റഹീമിന്റെയും എസ്.ഐ അജിത്കുമാറിന്റെയും നേതൃത്വത്തില്‍ ആണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.
ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നതിനാല്‍ പ്രകടനം നടത്തിയാല്‍ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും പ്രകടനത്തിന് തുനിഞ്ഞതോടെയാണ് പ്രകടനത്തിലേര്‍പെട്ട എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് ബസില്‍ അറസ്റ്റു ചെയ്തുകൊണ്ടുപോയത്.
സ്റ്റേഷനിലെത്തിച്ചപ്പോള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പോലീസിന്റെ അന്യായമായ നടപടിക്കെതിരെ മുദ്രാവാക്യം വിളിച്ചു. പിന്നീട് സിഐ ഉള്‍പെടെയുള്ള ഉദ്യോഗസ്ഥര്‍ എത്തി ഇവരെ ശാന്തരാക്കുകയായിരുന്നു.
No comments:
Post a Comment