Latest News

പാലക്കുന്ന് ഭഗവതിക്ഷേത്രം ഭരണി മഹോത്സവത്തിനു കൊടിയേറി

ഉദുമ: പാലക്കുന്ന് ഭഗവതിക്ഷേത്രത്തില്‍ ഭരണി മഹോത്സവത്തിനു കൊടിയേറി. ഭണ്ഡാരവീട്ടില്‍ നിന്നു ചെണ്ടമേളങ്ങളുടെയും ക്ഷേത്ര സ്ഥാനികന്മാരുടെയും അകമ്പടിയോടെ മേലെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്തു നടത്തി. തുടര്‍ന്നാണ് കൊടിയേറിയത്. കരിപ്പോടി പ്രാദേശിക സമിതി യുഎഇ കമ്മിറ്റിയുടെ സഹകരണത്തോടെ ആചാരവെടിക്കെട്ടു നടന്നു.[www.malabarflash.com]
ഭൂതബലി ഉത്സവമായ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിനു ക്ഷേത്ര ഖത്തര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്നദാനവും രണ്ടിനു വെടിത്തറക്കാല്‍ ത്രയംബകേശ്വര സമിതിയുടെ ഭജനയും. നാലിനു ലളിതാസഹസ്രനാമ പാരായണം. രാത്രി എട്ടിനു ഭൂതബലിപ്പാട്ട്, പൂരക്കളി. പുലര്‍ച്ചെ ഭൂതബലി ഉത്സവം. 

15നു താലപ്പൊലി ഉത്സവം. രാവിലെ ഏഴിന് ഉത്സവബലിയും ഒന്നിനു ഭക്ഷണവും രണ്ടിനു പാറക്കട്ട മുത്തപ്പ മഹിളാ ഭക്തവൃന്ദയുടെ ഭജനവും.
നാലിനു ലളിതാസഹസ്രനാമ പാരായണം. 10.30നു പാലക്കുന്ന് ബ്രദേഴ്‌സ് ക്ലബ്ബിന്റെ ലൈവ് മ്യൂസിക് ഷോയും നടക്കും. 

ആയിരത്തിരി ഉത്സവമായ 16നു രാവിലെ ഏഴിന് ഉത്സവബലിയും രണ്ടിനു പാലക്കുന്ന് ക്ഷേത്ര സംഘത്തിന്റെ ഭജനയും. നാലിനു ലളിതാസഹസ്രനാമ പാരായണം.
തുടര്‍ന്നു കാഴ്ചസമര്‍പ്പണം നടക്കും. 10.30ന് ഉദുമ പടിഞ്ഞാര്‍, 11.30നു പള്ളിക്കര തണ്ണീര്‍പുഴ, 12.30നു യുഎഇ കമ്മിറ്റി, 1.30ന് അണിഞ്ഞ, തെക്കില്‍, പെരുമ്പള എന്നീ പ്രദേശക്കാരുടെ തിരുമുല്‍കാഴ്ചസമര്‍പ്പണങ്ങള്‍. പുലര്‍ച്ചെ 2.30ന് ഉത്സവബലിക്കുശേഷം നാലിന് ആയിരത്തിരി ഉത്സവവും 17നു രാവിലെ കൊടിയിറക്കത്തോടെയും ഭണ്ഡാരവീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തോടെയും ഉത്സവം സമാപിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.