Latest News

പിതാവ് ഓടിച്ച കാർ മതിലിലിടിച്ച് ഒന്നരവയസ്സുകാരൻ മരിച്ചു

കൂത്തുപറമ്പ്: പിതാവ് ഓടിച്ച കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചു മറിഞ്ഞ് ഒന്നര വയസ്സുള്ള മകൻ മരിച്ചു. തോട്ടട ടിവിഎസിലെ മെക്കാനിക്ക് മാങ്ങാട്ടിടം കൈതച്ചാലിലെ യശസിൽ ആലോറ രാജേഷിന്റെയും ഉരുവച്ചാലിലെ ശീതളിന്റെയും ഏകമകൻ അൻഷികാണ് മരിച്ചത്.[www.malabarflash.com]

തിങ്കളാഴ്ച രാത്രി എട്ടരയോടെ വേങ്ങാട്–അഞ്ചരക്കണ്ടി റോഡിൽ വേങ്ങാട് ഇ.കെ.നായനാർ സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ ഇറക്കത്തിലായിരുന്നു അപകടം. എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് കാർ നിയന്ത്രണം വിട്ടു സമീപത്തെ വീട്ടുമതിലിൽ ഇടിച്ചു മറിഞ്ഞത്.

ഉടനെ കാറിലുണ്ടായിരുന്ന രാജേഷിനെയും സഹോദരൻ രജീഷിനെയും അൻഷികിനെയും കണ്ണൂർ എകെജി സ്മാരക സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി വൈകി അൻഷിക് മരിച്ചു. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച വൈകിട്ട് മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.