ഷൊര്‍ണൂര്‍: വിവാഹനിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പ്രതിയെ പോലീസ് പിടികൂടി. മലപ്പുറം പൊന്നാനി പഴഞ്ഞി വെളിയങ്കോട് തെക്കേകല്ലുംവീട്ടില്‍ നൗഷാദിനെയാണ് (37) റെയില്‍വേ സുരക്ഷാസേനയും പോലീസുംചേര്‍ന്ന് പിടികൂടിയത്.[www.malabarflash.com]
മഞ്ചേരി സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് കബളിപ്പിക്കപ്പെട്ടത്. ഡിസംബറിലായിരുന്നു വിവാഹനിശ്ചയം. പ്രതിശ്രുതവരനുമായി ഇവര്‍ മുന്പ് സംസാരിച്ചിരുന്നില്ല. ഒരു മിസ്‌കോള്‍വഴി പരിചയപ്പെട്ട നൗഷാദ് പ്രതിശ്രുതവരനെന്ന മട്ടില്‍ സംസാരിക്കുകയായിരുന്നു. ഇത് പെണ്‍കുട്ടി വിശ്വസിക്കുകയുംചെയ്തു.
പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നതിനിടെ സുഹൃത്തിന്റെ അച്ഛന് അസുഖമാണെന്നും ഒരുലക്ഷംരൂപ സഹായമായി നല്‍കാന്‍ ശ്രമിക്കുകയാണെന്നും ഇതില്‍ 80,000 രൂപ കൈയിലുണ്ടെന്നും പറഞ്ഞു. 20,000 രൂപകൂടി ആവശ്യമുണ്ടെന്നും അറിയിച്ചു. എന്നാല്‍ പണം കൈവശമില്ലെന്നും പകരം ആഭരണം നല്‍കാമെന്നും പെണ്‍കുട്ടി മറുപടി നല്‍കി. തന്റെ ഒറ്റപ്പാലത്തുള്ള സുഹൃത്ത് കാണാന്‍ വരുമ്പോള്‍ ആഭരണം നല്‍കിയാല്‍ മതിയെന്നും നിര്‍ദേശിച്ചു. വരുന്നയാളിന്റെ വസ്ത്രത്തിന്റെ അടയാളങ്ങളും നിറവും പറഞ്ഞുകൊടുത്തു.
തിരുവനന്തപുരത്ത് പഠിക്കുന്ന പെണ്‍കുട്ടി വീട്ടിലേക്ക് വരുന്നതിനായി കഴിഞ്ഞ വെള്ളിയാഴ്ച ഷൊര്‍ണൂര്‍ സ്റ്റേഷനിലെത്തി. ഫോണില്‍ വിവരിച്ചയാളെത്തിയപ്പോള്‍ സംശയിക്കാതെ സ്വര്‍ണവള നല്‍കി. വീട്ടിലെത്തി സംഭവം സുഹൃത്തിനോട് പങ്കുവെച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി സംശയമുണ്ടായത്. ഇക്കാര്യം പെണ്‍കുട്ടിയുടെ ബന്ധുവഴി ഷൊര്‍ണൂര്‍ റെയില്‍വേ സുരക്ഷാവിഭാഗം സി.ഐ. പി. ഫിറോസിനെ അറിയിച്ചു.
ഇതിനിടെ ഞായറാഴ്ച വീണ്ടും പണമാവശ്യപ്പെട്ട് ഇയാള്‍ വിളിച്ചു. സി.െഎ.യുടെ നിര്‍ദേശപ്രകാരമാണ് പെണ്‍കുട്ടി തുടര്‍ന്ന് സംസാരിച്ചത്. മാല നല്‍കാമെന്നും ഷൊര്‍ണൂര്‍ സ്റ്റേഷനിലെത്തണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടു. ഞായറാഴ്ച രാത്രി നിലമ്പൂരില്‍നിന്ന് വരുന്ന രാജ്യറാണിയിലെത്തിയ പെണ്‍കുട്ടിയില്‍നിന്ന് നൗഷാദ് എത്തി മാലവാങ്ങി. സ്റ്റേഷനിലുണ്ടായിരുന്ന പോലീസും സുരക്ഷാവിഭാഗവും നൗഷാദിനെ പിടികൂടി.
ആദ്യം വാങ്ങിയ വള ഇയാള്‍ കോഴിക്കോടുള്ള സ്ഥാപനത്തില്‍ വിറ്റിരുന്നു. ഷൊര്‍ണൂര്‍ എസ്.ഐ. എം. സുജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നൗഷാദിനെ കഴിഞ്ഞ ദിവസംരാത്രി പിടികൂടിയത്.

No comments:
Post a Comment