ഉദുമ: പട്രോളിങ്ങിനെത്തിയ പോലീസിനു നേരെ മണല്‍ക്കടത്തു സംഘത്തിന്റെ കയ്യേറ്റം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. 25 പേര്‍ക്കെതിരെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനു പോലീസ് കേസെടുത്തു.[www.malabarflash.com]
കീഴൂര്‍ പടിഞ്ഞാര്‍ കടപ്പുറത്ത് കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണു സംഭവം. മണലെടുപ്പ് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നു ബൈക്കില്‍ പോലീസുകാരെത്തി മണലെടുപ്പ് തടയുകയായിരുന്നു. ഇതിനിടെ മണല്‍ക്കടത്ത് സംഘം എആര്‍ ക്യാംപിലെ പോലീസുകാരനായ കെ.അനൂപിനെ കയ്യേറ്റം ചെയ്തു.
വിവരമറിഞ്ഞ് എസ്‌ഐ യു.പി.വിപിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തി. തുടര്‍ന്നു പോലീസും മണല്‍ക്കടത്തുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. മണല്‍സംഘത്തെ പിടിക്കാനെത്തിയ എസ്ഐയെ തടഞ്ഞുവച്ചു.
വിവരമറിഞ്ഞ് എസ്‌ഐ യു.പി.വിപിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തി. തുടര്‍ന്നു പോലീസും മണല്‍ക്കടത്തുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. മണല്‍സംഘത്തെ പിടിക്കാനെത്തിയ എസ്ഐയെ തടഞ്ഞുവച്ചു.
ഇതോടെ പോലീസും മണല്‍ക്കടത്ത് സംഘവും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ഇതിനിടയില്‍ പോലീസിനെ കയ്യേറ്റം ചെയ്ത സംഘം പോലീസിനെ തെറിവിളിച്ചും ഭീഷണിപ്പെടുത്തിയും രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെയാണ് കീഴൂരിലെ ഷാനവാസിനെ പോലീസ് പിടികൂടിയത്.
ഓടി രക്ഷപ്പെട്ട അസീസ് ചന്ദ്രഗിരിപ്പുഴയില്‍ മണല്‍ക്കടത്ത് പിടിക്കാനെത്തിയ പോലീസിനെ പുഴയില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയാണെന്നു പോലീസ് അറിയിച്ചു.
No comments:
Post a Comment