Latest News

തീര്‍ഥാടകർക്കിടയിലേക്കു ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു; മൂന്നുപേർക്കു പരുക്ക്

തൃശൂർ: കാൽനടയായി മലയാറ്റൂരിലേക്കു പോകുകയായിരുന്ന തീര്‍ഥാടകസംഘത്തിനിടയിലേക്കു ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. തൃശൂർ പാവറട്ടി സ്വദേശി അക്ഷയ് ആണ് മരിച്ചത്.[www.malabarflash.com]

മൂന്നുപേര്‍ക്കു പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ മൂന്നു മണിയോടെ കൊടകരയ്ക്കു സമീപമാണ് സംഭവം.

ദേശീയപാതയിലൂടെ മലയാറ്റൂരിലേക്കു കാൽനടയായി പോവുകയായിരുന്ന തീർഥാടക സംഘത്തിനിടയിലേക്ക് നിയന്ത്രണം വിട്ട ടാങ്കർ ലോറി പാഞ്ഞുകയറിയാണ് അപകടമുണ്ടായത്.

ചിറ്റാട്ടുകര സ്വദേശി ഗബ്രിയേൽ, എരുമപ്പെട്ടി സ്വദേശികളായ ഷാലിൻ, ജോണി എന്നിവരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.