Latest News

ബോവിക്കാനം ബുഖാരിയ്യ വാര്‍ഷിക സമ്മേളനം; കാന്തപുരവും ഖലീല്‍ തങ്ങളും പങ്കെടുക്കും

കാസര്‍കോട്: ബോവിക്കാനം മുതലപ്പാറ ബുഖാരിയ്യ ഇസ്ലാമിക് കോംപ്ലക്‌സിന്‍റെ പതിനെട്ടാം വാര്‍ഷികവും ബുഖാരിയ്യ ഹിഫ്ളുല്‍ ഖുര്‍ആന്‍ സനദ്-ദാനസമ്മേളനവും ആലൂര്‍ സയ്യിദ് മുഹമ്മദ് കുഞ്ഞി തങ്ങള്‍ ആണ്ട് നേര്‍ച്ചയും സലാത്ത് വാര്‍ഷികവും മാര്‍ച്ച് 31,ഏപ്രില്‍ ഒന്ന് ശനി ഞായര്‍ തിയ്യതികളില്‍ ബോവിക്കാനം മുതലപ്പാറ ബുഖാരിയ്യ നഗറില്‍ നടക്കും.[www.malabarflash.com]

മാര്‍ച്ച് 31 ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് പള്ളംക്കോട് അബദുല്‍ഖാദര്‍ മദനിയുടെ അധ്യക്ഷതയില്‍ കുമ്പോല്‍ കെ.എസ്. ആറ്റക്കോയ തങ്ങള്‍ സ്ഥാന വസ്ത്ര വിതരണവും ഉല്‍ഘാടനവും നിര്‍വ്വഹിക്കും. സയ്യിദ് കെ.സി. താജുദ്ദീന്‍ തങ്ങള്‍ സ്വാഗതവും അലി സുഹ്റി നന്ദിയും പറയും. 

11 മണിക്ക് നടക്കുന്ന വിദ്യാര്‍ത്ഥി വിരുന്ന് ഹാഫിസ് അഹമ്മദ് അസീമുദ്ദീന്റെ അധ്യക്ഷതയില്‍ അബദുല്‍ അസീസ്‌ ബാഖവി ഉല്‍ഘാടനം ചെയ്യും. 

നാല് മണിക്ക് നടക്കുന്ന കുടുംബ സംഗമത്തില്‍ സലാം സഖാഫി പാലടുക്ക പ്രസംഗിക്കും. 

രാത്രി ഏഴ് മണിക്ക് കബീര്‍ ഹിമമി സഖാഫി ഗോളിയടുക്കത്തിന്‍റെ മത പ്രഭാഷണവും ശേഷം ആദൂര്‍ സയ്യിദ് പൂക്കുഞ്ഞി തങ്ങളുടെ നേതൃത്വത്തില്‍ റാത്തീബ് നേര്‍ച്ചയും നടക്കും.

ഏപ്രില്‍ ഒന്ന് ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് കണ്ണവം സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങളുടെ നേതൃത്വത്തില്‍ ഖത്തമുല്‍ ഖുര്‍ആന്‍ മജിലിസ് നടക്കും. ഒമ്പത് മണിക്ക് കുണിയ സയ്യിദ് ഇസ്മായില്‍ അസ്ഹര്‍ തങ്ങളുടെ നേതൃത്വത്തില്‍ മൌലിദ് ജലസയും 11 മണിക്ക് സയ്യിദ് ആലൂര്‍ കെ.സി. ആറ്റക്കോയ തങ്ങളുടെ നേതൃത്വത്തില്‍ സലാത്ത് മജിലിസും ഉണ്ടാകും. 

മൂന്ന് മണിക്ക് നടക്കുന്ന ഉമറാ സംഗമത്തില്‍ ഉമ്മര്‍ പന്നടുക്കം അധ്യക്ഷതവഹിക്കും ഏണിയാടിശാഫി സഖാഫി ഉല്‍ഘാടനം ചെയ്യും. സുലൈമാന്‍ കരിവെള്ളൂര്‍ വിഷയാവതരണം നടത്തും ബാവിക്കര ഉമ്മര്‍ സഅദി പ്രസംഗിക്കും.

ഞായറാഴ്ച്ച വൈകീട്ട് നാലു മണിക്ക് ഫാഫിസ് സയ്യിദ് കെ.സി. ജലാലുദ്ദീന്‍ തങ്ങളുടെ ഖിറാഅ ത്തോടെ ആരംഭിക്കുന്ന പൊതു സമ്മേളനത്തില്‍ ചെയര്‍മാന്‍ സയ്യിദ് ആലൂര്‍ കെ. സി.അബദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും ബദര് സാദാത്ത് സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. 

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് അബൂബക്കര്‍ ചെറു കുഞ്ഞി തങ്ങള്‍ ഉള്ളാള്‍ സനദ്-ദാനവും പട്ടുവം മോയിദീന്‍ കുട്ടി ഹാജി അവാര്‍ഡ് ദാനവും തൈര എം സി അബദുല്‍ ഗഫൂര്‍ സമ്മാന ദാനവും നല്‍കും.

ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ ,പഞ്ചിക്കല്‍ സയ്യിദ് ബാ ഹസന്‍ തങ്ങള്‍, അബ്ദുലത്തീഫ് പഴശ്ശി, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി.എസ്. അബ്ദുല്ല ഫൈസി, കൊല്ലംമ്പാടി അബദുല്‍ ഖാദര്‍ സഅദി, തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കുംഹനീഫ് സഖാഫി സ്വാഗതവും യൂസുഫ് സഖാഫി നാരംപാടി നന്ദിയും പറയും.

പ്രമുഖ സാദാത്തുക്കളും മത പണ്ഡിതരും സൂഫീ വര്യരും സംബന്ധിക്കുന്ന സമ്മേളനം തബര്‍രുക്കു വിതരണത്തോടെ സമാപ്പിക്കും. 

ചെയര്‍മാന്‍ ആലൂര്‍ സയ്യിദ് അബ്ദുല്‍ഖാദര്‍ ആറ്റക്കോയതങ്ങളുടെ അദ്ധ്യക്ഷതയില്‍ചേര്‍ന്ന ബുഖാരിയ്യ ഇസ്ലാമിക് കോംപ്ലക്‌സ് സ്വാഗത സംഘം യോഗം പരിപാടിക്ക് അന്തിമ രൂപം നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.