ഉദുമ: വേനല്‍ മഴയില്‍ കാഞ്ഞങ്ങാട് - കാസർകോട് കെ.എസ്.ടി.പി.റോഡിൽ അപകട പരമ്പര. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.[www.malabarflash.com]
കളനാട് റെയിൽവെ മേൽപാലത്തിന് സമീപം പാചകവാതകവുമായെത്തിയ ടാങ്കറും കാറും തമ്മിൽ കൂട്ടിയിടിച്ചു. കാറിന് സാരമായ കേടുപാടുകളുണ്ടായെങ്കിലും യാത്രക്കാർക്ക് നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.
മംഗലാപുരം ഭാഗത്ത് നിന്നും ഏഴിമല നാവിക അക്കാദമിയിലെ ഉയർന്ന ഉദ്യോഗസ്ഥരേയും കൊണ്ടുവന്ന ഇന്നോവ കാർ ഉദുമ പള്ളത്ത് വെച്ച് രണ്ട് വാഹനങ്ങളിൽ ഇടിച്ച ശേഷം റോഡരികിൽ സ്ഥാപിച്ച ഇരുമ്പു വേലിയിൽ തട്ടി നിന്നു.
ഈ വാഹനം ആദ്യം ഒരു സിഫ്റ്റ് കാറിനെ ഇടിച്ച് തെറിപ്പിച്ച ശേഷമാണ് പിറകെ വന്ന ഗ്യാസ് സിലണ്ടർ കയറ്റിയ മിനിലോറിയില്‍ ഇടിക്കുകയായിരുന്നു.ഇതിന് ശേഷമാണ് ഇരുമ്പു വേലിയിൽ ഇടിച്ച് കാർ നിന്നത്. മൂന്ന് വാഹനങ്ങൾക്കും സാരമായ തകരാറുകൾ സംഭവിച്ചു. നാവിക അക്കാദമിക്ക് വേണ്ടി ഓടുന്ന കാറിലെ യാത്രക്കാർ ഉദുമയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടി.
ഇതേ സമയത്ത് ചിത്താരി പാലത്തില്‍ഒരു കാര്‍ തലകീഴായി മറിഞ്ഞു.ഈ അപകടത്തില്‍ പരിക്കേറ്റ ഒരു യാത്രക്കാരന്‍ കാഞ്ഞങ്ങാട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടി.
ബേക്കൽ പോലീസ് കേസ്സെടുത്തു.
ബേക്കൽ പോലീസ് കേസ്സെടുത്തു.
No comments:
Post a Comment