കൊച്ചി: എസ്എസ്എൽസി പരീക്ഷാദിനത്തിൽ പള്ളിയിലെത്തി പ്രാർഥിച്ചു മടങ്ങിയ വിദ്യാർഥി സ്കൂട്ടർ അപകടത്തിൽ മരിച്ചു. കലൂർ എസിഎസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി എളമക്കര കളത്തുംപുറത്ത് ലെയിനിലെ തൈക്കൂട്ടത്തിൽ ജോസഫിന്റെ മകൻ അക്ഷയ് വർഗീസാണ് മരിച്ചത്.[www.malabarflash.com]
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പൊറ്റക്കുഴി പറയന്തറ ആകാശ് നെൽസണ്‍ അപകടത്തിൽ പരിക്കേറ്റു.
ഇന്നലെ രാവിലെ ഏഴിന് എളമക്കര താന്നിക്കൽ ജംഗ്ഷനിലായിരുന്നു അപകടം. ഉച്ചകഴിഞ്ഞു നടക്കുന്ന എസ്എസ്എൽസി ഫിസിക്സ് പരീക്ഷയ്ക്കു മുന്നോടിയായി ഇരുവരും പൊറ്റക്കുഴി ചെറുപുഷ്പം പള്ളിയിൽ പ്രാർഥിക്കാനായി എത്തിയതായിരുന്നു. പള്ളിയിൽനിന്നു മടങ്ങുന്പോൾ നിയന്ത്രണംവിട്ട സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ചു മറിയുകയായിരുന്നുവെന്നു ട്രാഫിക് പോലീസ് പറഞ്ഞു.
റോഡിൽ തലയിടിച്ചുവീണ അക്ഷയിനെ ഉടൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാലിനും തോളിനും പരിക്കേറ്റ ആകാശിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ഞുമ്മൽ കസ്തൂർബ ഇംഗ്ളീഷ് മീഡിയം സ്കൂളിലെ സിബിഎസ്ഇ പത്താംക്ലാസ് വിദ്യാർഥിയാണ് ആകാശ്. ആകാശിന് ഇന്നലെ പരീക്ഷയുണ്ടായിരുന്നില്ല. അക്ഷയിയുടെ സംസ്കാരം ഇന്നലെ വൈകുന്നേരം പൊറ്റക്കുഴി ചെറുപുഷ്പം പള്ളിയിൽ നടത്തി.
അമ്മ: മഞ്ജു. ഏക സഹോദരി അക്ഷര എറണാകുളം സെന്റ് തെരേസാസ് സ്കൂളിൽ എൽകെജി വിദ്യാർഥിനിയാണ്.

No comments:
Post a Comment