കാഞ്ഞങ്ങാട്: വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന രണ്ടുപേരെ ഹൊസ്ദുര്‍ഗ് എസ്‌ഐ ഏ സന്തോഷ്‌കുമാര്‍ അറസ്റ്റ്‌ചെയ്തു.
കാഞ്ഞങ്ങാട് പുതിയവളപ്പ് കടപ്പുറത്തെ പി കെ പ്രജീഷ് (28), പടന്നക്കാട് കരുവളത്തെ മുഹമ്മദ് ഖലീല്‍ (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
കാഞ്ഞങ്ങാട് പുതിയവളപ്പ് കടപ്പുറത്തെ പി കെ പ്രജീഷ് (28), പടന്നക്കാട് കരുവളത്തെ മുഹമ്മദ് ഖലീല്‍ (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
കടപ്പുറം ഭാഗങ്ങളില്‍ കഞ്ചാവ് വിതരണം നടക്കുന്നുണ്ടെന്ന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പുതിയവളപ്പ് കടപ്പുറത്തു നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് കൈമാറുന്നതിനിടയില്‍ 90 ഗ്രാം കഞ്ചാവുമായി പ്രജീഷിനെ അറസ്റ്റ് ചെയ്തത്.
ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഖലീലാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് വെളിപ്പെടുത്തിയത്. തുടര്‍ന്ന് പടന്നക്കാട്ട് വെച്ചാണ് ഖലീലിനെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 15 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
No comments:
Post a Comment