വൈത്തിരി: പതിനാലുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ മദ്രസാധ്യാപകനെ വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തു. പഴയ വൈത്തിരി മദ്രസയിലെ അധ്യാപകന്‍ കൊടുവള്ളി മാനിപുരം സ്വദേശി പള്ളിക്കണ്ടി മുഹമ്മദിന്റെ മകന്‍ ഹുസൈന്‍കുട്ടിയെ(53 ) യാണ് എസ്.ഐ രാധാകൃഷ്ണന്‍ അറസ്‌ററ് ചെയ്തത്. [www.malabarflash.com]
കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു വരുന്നുവത്രെ. തുടര്‍ച്ചയായി പനി ബാധിച്ചു വൈത്തിരി ഗവ. ആശുപത്രിയയിലെത്തിച്ച കുട്ടിയെ ഡോക്ടര്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്.
പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.
No comments:
Post a Comment