Latest News

മലപ്പുറത്ത് മയക്കുമരുന്ന് ഗുളികകളുമായി രണ്ടുപേർ പിടിയിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ മയക്കുമരുന്ന് ഗുളികകളുമായെത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കൈവശം 40,000ലേറെ ഗുളികകൾ ഉണ്ടായിരുന്നന്നാണ് പോലീസ് ഭാഷ്യം.[www.malabarflash.com] 

വിദേശത്തേക്ക് മയക്കുമരുന്ന് കയറ്റി അയക്കുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായതെന്നും പ്രധാനപ്രതിയ്ക്കായുള്ള അന്വേഷണം ഊർജിതമാക്കിയെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ജില്ലയിലെ മോങ്ങത്ത് ബുധനാഴ്ച രാവിലെ ലോറിയിൽ കടത്തിയ സ്ഫോടക വസ്തുക്കൾ പോലീസ് പിടികൂടിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.