Latest News

റബ്ബര്‍ കര്‍ഷകന്‍ കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചു

ബളാല്‍: റബ്ബര്‍ ടാപ്പിംഗിന് പോയ കര്‍ഷകന്‍ കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചു. ബളാല്‍ ആനമഞ്ഞളിലെ ജോസഫ് മാടത്താനി (55)യാണ് ചൊവ്വാഴ്ച രാവിലെ സ്വന്തം പറമ്പില്‍ വെച്ച് കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചത്. ബളാല്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റൂബിജോസഫിന്റെ ഭര്‍ത്താവാണ്.[www.malabarflash.com]

രാവിലെ ടാപ്പിംഗിന് പോയ ജോസഫ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ റബ്ബര്‍ തോട്ടത്തില്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് കാട്ടുപന്നിയുടെ കുത്തേറ്റ നിലയില്‍ ജോസഫിനെ കണ്ടത്. ഉടന്‍ തന്നെ മാവുങ്കാലിലെ സഞ്ജീവനി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

മക്കള്‍: ജസ്‌ന, ജീന, ജിന്റു, ജമിനി. മരുമക്കള്‍: ജിന്റോ ചിറ്റാരിക്കാല്‍ (ഗള്‍ഫ്), ജോമോന്‍ കുന്നുംകൈ (ഇന്ത്യന്‍ ആര്‍മി), അഭിലാഷ് ബളാല്‍ (ഗള്‍ഫ്). സഹോദരങ്ങള്‍: പെണ്ണമ്മ, മാത്യു, സിസ്റ്റര്‍ ആനീസ് (ജര്‍മനി), സെലിന്‍, ചാക്കോച്ചന്‍, ഫാ. ഡോമിനിക്, പുഷ്പമ്മ, ജോര്‍ജ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.