Latest News

ബൈക്കില്‍ ഷാള്‍ കുടുങ്ങി റോഡിലേക്ക് വീണ് തലയിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

കാഞ്ഞങ്ങാട്‌: മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വെ ബൈ​ക്കി​ൽ ഷാ​ൾ കു​രു​ങ്ങി റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് ബാ​ലി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം. പെ​രി​യ​ങ്ങാ​നം കു​ന്നി​രി​ക്ക​ൽ സ​ജി- ബി​ന്ദു ദ​ന്പ​തി​ക​ളു​ടെ ഏ​ക മ​ക​ളും പ​ര​പ്പ ജി​എ​ച്ച്എ​സ്എ​സി​ലെ ആ​റാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ മ​രി​യ (12) യാ​ണു മ​രി​ച്ച​ത്.[www.malabarflash.com]

ഞാ​യ​റാ​ഴ്ച രാ​വി​ലെ ബി​രി​ക്കു​ളം പൊ​ടോ​ടു​ക്ക​ത്തെ ചാ​മു​ണ്ഡേ​ശ്വ​രി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്കി​ൽ മാ​താ​പി​താ​ക്ക​ളു​ടെ ന​ടു​ക്കി​രു​ന്ന് ബി​രി​ക്കു​ളം ചെ​റു​പു​ഷ്പം ദേ​വാ​ല​യ​ത്തി​ലേ​ക്ക് ഓ​ശാ​ന​തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ക​യാ​യി​രു​ന്നു മ​രി​യ. യാ​ത്ര​യ്ക്കി​ടെ മ​രി​യ​യു​ടെ ചു​രി​ദാ​ർ ഷാ​ൾ കാ​റ്റി​ൽ പ​റ​ന്ന് ബൈ​ക്കി​ന്‍റെ പി​ൻ​ച​ക്ര​ത്തി​ൽ കു​രു​ങ്ങു​ക​യും ഷാ​ൾ ക​ഴു​ത്തി​ൽ ശ​ക്ത​മാ​യി മു​റു​കി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​മ്മ​യ്ക്കൊ​പ്പം റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യു​മാ​യി​രു​ന്നു.

ത​ല​യ്ക്കും ക​ഴു​ത്തി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റ മ​രി​യ​യെ കാ​ഞ്ഞ​ങ്ങാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​ജി​യും ബി​ന്ദു​വും നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.