Latest News

ഇരുപത്തിരണ്ടാണ്ടുകൾക്ക് ശേഷം ഒരുവട്ടം കൂടി അവർ ഒത്തുകൂടി

കാസർകോട് : ബോവിക്കാനം ബി.എ.ആർ ഹൈസ്കൂളിൽ നിന്ന് 1995 മാർച്ചിൽ എസ്എസ്എല്‍സി കഴിഞ്ഞ് പുറത്തിറങ്ങിയ 1994-95 ബാച്ചിലെ സഹപാഠികൾ അവരുടെ അധ്യാപകരോടൊപ്പം വീണ്ടും ഒത്തുകൂടിയത് പലർക്കും നവ്യാനുഭവമായി.[www.malabarflash.com]

ഇരുപത്തിരണ്ടാണ്ടുകൾക്ക് ശേഷമുള്ള ഒത്തുചേരൽ ജീവിതത്തിന്റെ പല തുറകളിൽ എത്തിയവരുടെ ജീവിതാനുഭവങ്ങളും പഴയ സ്കൂൾ കാലഘട്ടങ്ങളിലെ അനുഭവങ്ങളും നിമിഷങ്ങളും ഓർത്തെടുത്ത് അധ്യാപകരും സുഹൃത്തുക്കളും പങ്ക് വെച്ചത് രസകരമായതും ചിരി പടർത്തുന്നതുമായ അനുഭവങ്ങളായിരുന്നു. ഹസൈൻ നവാസ് അധ്യക്ഷത വഹിച്ച പരിപാടി മുൻ പ്രധാന അധ്യാപിക യെശോദ ടീച്ചർ ഉദ്ഘാടനം ചെയ്തു.

യുവ മാധ്യമ പ്രവർത്തകൻ എബി കുട്ടിയാനം, പി.ടി.എ പ്രസിഡണ്ട്, കെബി മുഹമ്മദ് കുഞ്ഞി, അധ്യാപകരായ പിലിക്കോട് രവി, അരവിന്ദാക്ഷൻ, നാണു , കുര്യാക്കോസ്, അനിത, ദിനേശ്, വത്സല, നാരായണൻ, മീനാക്ഷി, ഉമാദേവി, മുരളി , ബാച്ചിനെ പ്രതിനിധീകരിച്ച് സിജോ നെടുപ്പറമ്പിൽ, നിശാന്ത് തൃശൂർ, ഫൈസൽ ചേരൂർ, അബ്ദുല്ല ആലൂർ, പ്രിയ, മുൻജുള, സതീദേവി, ഇഖ്ബാൽ കളപ്പുര, റഹിം യേനപ്പോയ, ലെത്തീഫ് കംബ്രാജ്, അനീഷ്, പ്രകാശ് മുളിയാർ, പ്രമോദ്, റസ്സാഖ് തുടങ്ങിയവർ സംസാരിച്ചു. 

കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം വിഭവസമൃതമായ ഉച്ചസദ്യയ്ക്ക് ശേഷം ഇത് നല്ലൊരു തുടക്കമാണന്നും ഇനിയും ഒത്തുചേരാം എന്ന തിരുമാനത്തോടെയാണവർ പിരിഞ്ഞത്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.