നെടുമ്പാശേരി: വിമാനത്താവളങ്ങൾ വഴിയുള്ള അനധികൃത സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തുടർച്ചയായി പിടിയിലാകുന്ന പ്രതികളുടെ പാസ്പോർട്ട് റദ്ദാക്കാനുള്ള നടപടികൾ കസ്റ്റംസ് ആരംഭിച്ചു.[www.malabarflash.com]
ഇത്തരത്തിൽ പിടിക്കപ്പെടുന്ന പ്രതികളുടെ പേരു വിവരങ്ങൾ റീജണൽ പാസ്പോർട്ട് ഓഫീസർക്ക് കൈമാറാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ കൈമാറേണ്ട പേരുകൾ കസ്റ്റംസ് തയാറാക്കിവരികയാണ്. അടുത്ത ദിവസം തന്നെ ഇവ പാസ്പോർട്ട് ഓഫീസർമാർക്ക് കൈമാറും.
നെടുമ്പാശേരി, കരിപ്പുർ, തിരുവനന്തപുരം വിമാനത്താവളങ്ങൾ വഴി സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ തുടർച്ചയായി പിടിക്കപ്പെട്ടവരുടെ പേരുകളാണ് പട്ടികയിലുള്ളത്. നിശ്ചിത അളവിൽ കൂടുതൽ സ്വർണം കടത്താൻ ശ്രമിച്ചവരുടെ പേരുകളാണ് ആദ്യഘട്ടത്തിൽ കൈമാറുക. കുറഞ്ഞ അളവിൽ സ്വർണവുമായി പിടിക്കപ്പെട്ടവരെയും ഒരു തവണ മാത്രം പിടിയിലായവരെയും ഒഴിവാക്കും. ഇതോടൊപ്പം സ്വർണ കടത്തുമായി ബന്ധപ്പെട്ട് പിടിയിലായി ‘കോഫെപോസ’ ചുമത്തപ്പെട്ട പ്രതികളുടെ പാസ്പോർട്ടുകളും റദ്ദ് ചെയ്യാൻ ആവശ്യപ്പെടും.
സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴി നടന്നു വരുന്ന സ്വർണക്കടത്ത് തടയാൻ ലക്ഷ്യമിട്ടാണ് കസ്റ്റംസ് കൂടുതൽ നടപടികളിലേക്ക് നീങ്ങുന്നത്. സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ ഒരിക്കൽ പിടിക്കപ്പെടുന്ന കാരിയർമാർ നടപടി ക്രമങ്ങൾ പൂർത്തിയാക്കി പാസ്പോർട്ട് കൈപ്പറ്റിയ ശേഷം വീണ്ടും വിദേശത്ത് പോയി സ്വർണം കടത്താൻ ശ്രമിക്കുന്നുണ്ട്. ഇത്തരത്തിൽ ചിലർ കസ്റ്റംസിന്റെ പിടിയിലായിരുന്നു. വീണ്ടും സ്വർണവുമായി വരുമ്പോൾ നേരത്തെ പിടിക്കപ്പെട്ട വിമാനത്താവളത്തിലേക്ക് വരാതിരിക്കാനും ഇവർ ശ്രദ്ധിക്കും. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും കഴിഞ്ഞ ഒരു വർഷത്തിനിടെ പിടിയിലായവരുടെ ലിസ്റ്റ് മൊത്തമായി പരിഗണിച്ചാണ് പാസ്പോർട്ട് റദ്ദാക്കേണ്ടവരുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയതിന് കഴിഞ്ഞ ദിവസം പിടിയിലായ മുഹമ്മദ് അസ്ലം എന്നയാൾ മുന്പ് 15 തവണ സ്വർണം കടത്തിയതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.

No comments:
Post a Comment