Latest News

ബിജെപി നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ സിപിഎമ്മില്‍ ചേര്‍ന്നു

താമരശ്ശേരി: കോഴിക്കോട് താമരശേരിയില്‍ ബിജെപി,ആര്‍എസ്എസ് നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ സിപിഎമ്മില്‍ ചേര്‍ന്നു. കഴിഞ്ഞദിവസം ഇ.എം.എസ്, എ.കെ.ജി ദിനാചരണത്തിന്റെ ഭാഗമായി താമരശേരി ഏരിയാകമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ ഇവരെ രക്തഹാരമണിയിച്ച് സ്വീകരിച്ചു.[www.malabarflash.com]

താമരശേരി, ഈങ്ങാപ്പുഴ, പുതുപ്പാടി, കൊട്ടാരക്കോത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള ആര്‍എസ്എസ് ബിജെപി നേതാക്കളും പ്രവര്‍ത്തകരുമാണ് സിപിഎമ്മില്‍ ചേര്‍ന്നത്.
വി.എച്ച്.പി മുന്‍ ജില്ലാ സെക്രട്ടറിയും ബജ് രംഗ്ദള്‍ മുന്‍ ജില്ലാ സംയോജകുമായ ഷിബുകുമാര്‍ കൊട്ടാരക്കോത്ത്, ബി.ജെ.പി പുതുപ്പാടി മുന്‍ പഞ്ചായത്ത് പ്രസിഡന്റ്, ക്ഷേത്രസംരക്ഷണ സമിതി താമരശേരി താലൂക്ക് സെക്രട്ടറിയുമായ ഷാജി അമ്പലപ്പടി, യുവമോര്‍ച്ച പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വൈശാഖ്, ബി.ജെ.പി ഓമശേരി കുന്ദമംഗലം മുന്‍ പഞ്ചായത്ത് ജോ:സെക്രട്ടറി ബാബുരാജ്, ആര്‍.എസ്.എസ് പുതുപ്പാടി മണ്ഡലം മുന്‍ ശാരിക് ശിക്ഷക് പ്രമുഖ് ഗിരീഷ് പുതുപ്പാടി, പ്രജിത്ത് താമരശേരി, പ്രജീഷ് കവ്വുപ്പാട്ടചാലില്‍ , രാഞ്ജിഷ്,മഹേഷ് കൊട്ടാരക്കോത്ത്, സന്ദീപ് അപ്പുറത്ത്‌പൊയില്‍ , അരുണ്‍ പുതുപ്പാടി , വിഷ്ണു പ്രസാദ് പെരുമ്പളളി, ബബീഷ് കൊട്ടാരക്കോത്ത്, ലസി ശിവകുമാര്‍, ലിജീഷ് ഓടക്കുന്ന്, സിന്ധു ഷാജി , ഉണ്ണി നമ്പൂരികുന്ന്, മന്യ ഗിരീഷ്, ബാലന്‍ മംഗലത്ത് തുടങ്ങി നിരവധി നേതാകളും പ്രവര്‍ത്തകരുമാണ് സിപിഎമ്മില്‍ ചേര്‍ന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.