കാഞ്ഞങ്ങാട്: ഓട്ടോയാത്രയ്ക്കിടെ നടന്ന പീഡനശ്രമത്തിനിടയില്‍ യുവതി ഓട്ടോയില്‍നിന്നും പുറത്തേക്കു ചാടി റോഡില്‍ വീണ് പരിക്കേറ്റ സംഭവത്തില്‍ പോലീസ് പ്രതിയാക്കി അറസ്റ്റ് ചെയ്ത യുവാവ് നിരപരാധിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്.[www.malabarflash.com]
2017 നവംബര്‍ 24ന് ഉച്ചകഴിഞ്ഞ് 2.15നായിരുന്നു സംഭവം. ചന്തേര സ്കൂളിലെ പിടിഎ യോഗത്തില്‍ പങ്കെടുക്കാനായി വന്ന പിലിക്കോട് സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. തോട്ടംകൈ ബസ്സ്റ്റോപ്പില്‍നിന്നും യുവതി കയറിയ ഓട്ടോറിക്ഷ പടുവളം വില്ലേജ് ഓഫീസിന് സമീപമെത്തിയപ്പോള്‍ ഓട്ടോ ഡ്രൈവര്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും രക്ഷപ്പെടാനായി ഓട്ടോയില്‍നിന്നും ചാടിയ യുവതിക്ക് റോഡില്‍ വീണ് പരിക്കേറ്റെന്നുമായിരുന്നു പരാതി.
ഇതേത്തുടര്‍ന്ന് ചന്തേര എസ്ഐയും സംഘവും അറസ്റ്റ് ചെയ്ത കാങ്കോൽ സ്വാമിമുക്ക് മുരുങ്ങാട് കോളനിയിലെ എ.ജി.ഷാനവാസിനെ(21)കോടതി റിമാൻഡ് ചെയ്തിരുന്നു. ഹൈക്കോടതിയാണ് ഇയാള്‍ക്ക് പിന്നീട് ജാമ്യം നല്‍കിയത്.
നിരപരാധിയായ തന്റെ സഹോദരനെ പോലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്നും സംഭവസമയത്ത് ഷാനവാസ് പരിയാരം മെഡിക്കല്‍ കോളജിലായിരുന്നുവെന്നും ഇതിനു തെളിവുണ്ടെന്നും കാണിച്ച് സഹോദരി റുബീന മനുഷ്യാവകാശ കമ്മീഷനും കാസര്‍കോട് എസ്പിക്കും ഉത്തരമേഖല ഐജിക്കും പരാതി നല്‍കിയിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ക്രൈം ഡിറ്റാച്ച്മെന്റ് ബ്യൂറോ ഡിവൈഎസ്പി ഹൊസ്ദുര്‍ഗ് ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് യുവാവിനെ നിരപരാധിയാക്കിയും ചന്തേര പോലീസിനെ പ്രതിക്കൂട്ടിലാക്കിയുമുള്ള വിവരങ്ങളുള്ളത്.
2017 നവംബര്‍ 24ന് ഉച്ചകഴിഞ്ഞ് 2.15നായിരുന്നു സംഭവം. ചന്തേര സ്കൂളിലെ പിടിഎ യോഗത്തില്‍ പങ്കെടുക്കാനായി വന്ന പിലിക്കോട് സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. തോട്ടംകൈ ബസ്സ്റ്റോപ്പില്‍നിന്നും യുവതി കയറിയ ഓട്ടോറിക്ഷ പടുവളം വില്ലേജ് ഓഫീസിന് സമീപമെത്തിയപ്പോള്‍ ഓട്ടോ ഡ്രൈവര്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും രക്ഷപ്പെടാനായി ഓട്ടോയില്‍നിന്നും ചാടിയ യുവതിക്ക് റോഡില്‍ വീണ് പരിക്കേറ്റെന്നുമായിരുന്നു പരാതി.
ഇതേത്തുടര്‍ന്ന് ചന്തേര എസ്ഐയും സംഘവും അറസ്റ്റ് ചെയ്ത കാങ്കോൽ സ്വാമിമുക്ക് മുരുങ്ങാട് കോളനിയിലെ എ.ജി.ഷാനവാസിനെ(21)കോടതി റിമാൻഡ് ചെയ്തിരുന്നു. ഹൈക്കോടതിയാണ് ഇയാള്‍ക്ക് പിന്നീട് ജാമ്യം നല്‍കിയത്.
നിരപരാധിയായ തന്റെ സഹോദരനെ പോലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്നും സംഭവസമയത്ത് ഷാനവാസ് പരിയാരം മെഡിക്കല്‍ കോളജിലായിരുന്നുവെന്നും ഇതിനു തെളിവുണ്ടെന്നും കാണിച്ച് സഹോദരി റുബീന മനുഷ്യാവകാശ കമ്മീഷനും കാസര്‍കോട് എസ്പിക്കും ഉത്തരമേഖല ഐജിക്കും പരാതി നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടതുപ്രകാരം കാസര്‍കോട് ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള ക്രൈം ഡിറ്റാച്ച്മെന്റ് ബ്യൂറോയെ അന്വേഷണച്ചുമതല ഏല്‍പ്പിക്കുകയായിരുന്നു.
പരിയാരം മെഡിക്കല്‍ കോളജിലെ മൂന്ന് നിരീക്ഷണ കാമറകള്‍ അന്വേഷണസംഘം പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. കൂടാതെ ആശുപത്രി രേഖകള്‍ പരിശോധിക്കുകയും ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇതിൽനിന്നും സംഭവദിവസം ഉച്ചകഴിഞ്ഞു മൂന്ന് വരെ ഷാനവാസ് പരിയാരം മെഡിക്കല്‍ കോളജിലെ ഡെന്റൽ വിഭാഗത്തില്‍ റൂട്ട് കനാല്‍ ചികിത്സ നടത്തുകയായിരുന്നുവെന്ന് അന്വേഷണസംഘത്തിന് ബോധ്യമായി.
കൂടാതെ കാലിക്കടവിലെ നിരീക്ഷണ കാമറകളും പരിശോധിച്ചു. ഇതിനുശേഷമാണ് യുവാവ് കുറ്റക്കാരനല്ലെന്നും പോലീസ് കസ്റ്റഡിയില്‍ വച്ചിരിക്കുന്ന ഇയാളുടെ ഓട്ടോറിക്ഷ വിട്ടുകൊടുക്കണമെന്നുമുള്ള വിശദമായ അന്വേഷണ റിപ്പോര്‍ട്ട് അന്വേഷണസംഘത്തലവനായ ഡിവൈഎസ്പി എം.പ്രദീപ് കോടതിക്ക് നല്‍കിയിരിക്കുന്നത്.
അന്വേഷണത്തിലെ കുറ്റകരമായ അനാസ്ഥയാണിതെന്ന് കോടതി അറിയിച്ചതോടെ ചന്തേര പോലീസ് പ്രതിക്കൂട്ടിലായിരിക്കുകയാണ്.
No comments:
Post a Comment