പളളിക്കര: അറിവിന്റെ വഴികളില്‍ ഒന്‍പതു പതിറ്റാണ്ടു പിന്നിടുന്ന കൂട്ടക്കനി ഗവ.യു.പി.സ്‌കൂളിന് നവതി സമ്മാനമായി നാട്ടുകാരുടെ പാര്‍ക്ക്. തൊട്ടി-കിഴക്കേക്കര, പള്ളിപ്പുഴ പ്രദേശത്തെ ജനകീയകൂട്ടായ്മയായ സൗഹൃദക്കൂട്ടം ആണ് രണ്ടു ലക്ഷത്തോളം രൂപ ചെലവിട്ടുപാര്‍ക്കു നിര്‍മിച്ചു നല്‍കിയത്.[www.malabarflash.com]
കഴിഞ്ഞ ഡിസംബറില്‍ നടന്ന മഹാ സംഗമം വികസന സെമിനാറിന്റെ ഭാഗമായി സ്‌കൂള്‍ പിന്തുണാ ഗ്രൂപ്പ് ആയി രൂപീകരിച്ച സൗഹൃദക്കൂട്ടം, നൂറ്റമ്പതിലധികം കുടുംബങ്ങള്‍ അടങ്ങുന്ന ജനകീയ കൂട്ടായ്മയാണ്. കൂട്ടക്കനി സ്‌കൂളിന്റെ വികസന വഴികളില്‍ വലിയ സഹായമാണ് ഈ സൗഹൃദക്കൂട്ടം നല്‍കുന്നത്. കബഡി ടൂര്‍ണമെന്റ്, കമ്പവലി തുടങ്ങിയ മത്സരങ്ങള്‍ നടത്തിയാണ് സൗഹൃദക്കൂട്ടം പാര്‍ക്കിന്റെ നിര്‍മാണത്തിനാവശ്യമായ തുക കണ്ടെത്തിയത്.
ശില്പി മനോജ് കടിക്കല്‍ നിര്‍മാണ പ്രവൃത്തികള്‍ക്കു നേതൃത്വം നല്‍കി. നവതിവര്‍ഷത്തില്‍ പത്തു ക്ലാസ് മുറികള്‍ ഹൈടെക് ആക്കുകയും ബാക്കിയുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയുമാണു.
നവതിവര്‍ഷ ആഘോഷചടങ്ങുകളുടെസമാപനവും പാര്‍ക്കിന്റെ ഉദ്ഘാടനവും വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് ഉദുമ എം.എല്‍.എ .കെ .കുഞ്ഞിരാമന്‍ നിര്‍വഹിക്കും. കവി സി.എം. വിനയചന്ദ്രന്‍ സംസാരിക്കും.
No comments:
Post a Comment