Latest News

ഡോ. ഖാദര്‍ മാങ്ങാട് സഅദിയ്യ അക്കാദമിക് ചീഫ് അഡൈ്വസര്‍

ദേളി: ജാമിഅ സഅദിയ്യ അറബിയ്യ വിദ്യാഭ്യാസ സമുച്ചയത്തിന്റെ അക്കാദമിക് ചീഫ് അഡൈ്വസറായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ചുമതലയേറ്റു.[www.malabarflash.com]

2017-ല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിരമിച്ച അദ്ദേഹം കാഞ്ഞങ്ങാടിലാണ് താമസം. നിരവധി വിദ്യാഭ്യാസ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. 

സമുന്ന്വയ വിദ്യാഭ്യാസം എന്ന ആശയത്തിന് തുടക്കം കുറിച്ച് പ്രവര്‍ത്തന പാതയില്‍ അര നൂറ്റാണ്ടിലേക്ക് പാദമൂന്നുന്ന സഅദിയ്യയില്‍ മത രംഗത്ത് പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഭൗതിക സാങ്കേതിക രംഗത്ത് എല്‍.കെ.ജി മുതല്‍ പി.ജി തലം വരെയുള്ള കോഴ്‌സുകളിലായി മെയിന്‍ ക്യാമ്പസില്‍ ഏഴായിരത്തോളം വിദ്യാര്‍ ത്ഥികളാണ് പഠിച്ച് വരുന്നത്.
കൂടാതെ കുറ്റിക്കോലിലും ബാംഗ്ലൂരിലും ദുബായിലുമായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. കേരളത്തിന് പുറമെ കര്‍ണ്ണാടക, തമി ഴ്‌നാട്, ബീഹാര്‍, ഉത്തര്‍ പ്രദേശ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, ആന്ധ്രാ പ്രദേശ്, കാശ്മീര്‍, ഹരിയാന, ലക്ഷദ്വീപ് തുടങ്ങി സംസ്ഥാനത്തിലെ വിദ്യാര്‍ ത്ഥികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ മലയാളം, ഇംഗ്ലീഷ്, കന്നട സ്‌കൂളുകളും അറബി, ഉറുദു, ഇംഗ്ലീഷ്, പാരിസി ഭാഷാ പഠനത്തിന് പ്രത്യേക കോച്ചിംഗുമുണ്ട്.

പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്നതിന് നൂറുല്‍ ഉലമ ചാരിറ്റി ട്രസ്റ്റിന്റെ കീഴില്‍ സാന്ത്വന പ്രവര്‍ത്തനവും നടന്നു വരുന്നു. പൗര പ്രമുഖനായ കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി തുടങ്ങി വെച്ച് താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍ റഹ് മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളും വിദ്യാഭ്യാസ വിജക്ഷണനായ നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരും നാലര പതിറ്റാണ്ടിലേറെ കാലം നേതൃത്വം നല്‍കിയ സഅദിയ്യയുടെ പുരോഗമന പ്രവര്‍ത്തന ങ്ങളില്‍ എന്റെ എല്ലാ വിധ സഹകരണങ്ങളും ഉണ്ടാകുമെന്ന് ചുമതലയേറ്റ് കൊണ്ട് ഡോ. ഖാദര്‍ മാങ്ങാട് പറഞ്ഞു.

ചടങ്ങില്‍ പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതം പറഞ്ഞു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.