മോസ്കോ: റഷ്യയിലെ കെമറോവിലുള്ള ഷോപ്പിംഗ് മാളിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 37 പേർ മരിച്ചു.69 പേർ കെട്ടിടത്തിൽ കുടുങ്ങി കിടപ്പുണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ 40 പേർ കുട്ടികളാണ്.[www.malabarflash.com]
റഷ്യൻ ദുരന്തനിവാരണ വിഭാഗമാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. സംഭവത്തേത്തുടർന്ന് സമീപത്തെ കെട്ടിടങ്ങളിലും മറ്റുമുള്ള മുഴുവൻ ആളുകളെയും അഗ്നിശമനസേനാ വിഭാഗം ഒഴിപ്പിച്ചു.
ഷോപ്പിംഗ് മാളിനുള്ളിലെ സിനിമാ തിയറ്ററിൽ നിന്നാണ് തീപടർന്നതെന്നാണ് വിവരം. എന്നാൽ തീപിടിത്തത്തിനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. തീ ഇതുവരെ പൂർണമായി നിയന്ത്രണവിധേയമായിട്ടില്ല.
തീപടർന്നു പിടിക്കുന്ന സമയത്ത് മാളിനുള്ളിൽ 200ലേറെപ്പേർ ഉണ്ടായിരുന്നെന്നാണ് വിവരം. ഇവരിൽ 100ലേറെപ്പേരെ രക്ഷിച്ചെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. സ്ഥലത്ത് പോലീസ് സുരക്ഷ ശക്തമാക്കി.

No comments:
Post a Comment