നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുന്നതിനായി കുടക്കമ്പി രൂപത്തിലാക്കി കൊണ്ടുവന്ന 31 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി.[www.malabarflash.com]
ഞായറാഴ്ച പുലർച്ചെ ഒമാൻ എയർ വിമാനത്തിൽ മസ്കറ്റിൽനിന്ന് എത്തിയ കോഴിക്കോട് സ്വദേശിയുടെ പക്കൽനിന്നാണ് 998.50 ഗ്രാം സ്വർണം പിടികൂടിയത്.
നാലു കുടകളുടെ കമ്പികളായാണു സ്വർണം കൊണ്ടുവന്നത്. കുടകൾ ചെക്ക്-ഇൻ ബാഗേജിലാണ് ഒളിപ്പിച്ചിരുന്നത്. പരിശോധന പൂർത്തീകരിച്ചു പുറത്തുകടക്കാൻ ശ്രമിക്കവേ പെരുമാറ്റത്തിൽ സംശയം തോന്നി ബാഗ് തുറന്നു വിശദമായി പരിശോധിച്ചപ്പോഴാണു കുടക്കമ്പി രൂപത്തിലുള്ള സ്വർണം കണ്ടെത്തിയത്.

No comments:
Post a Comment