ചെന്നൈ: തമിഴ്നാട്ടിലെ തേനിയിൽ കാട്ടുതീയിൽ ആറു പേർ മരിച്ചു. തേനി ഡിവൈഎസ്പിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാട്ടിൽ കുടുങ്ങിയവരിൽ 19 പേരെ രക്ഷപെടുത്തിയിരുന്നു. ഇവരിൽ പരിക്കേറ്റ ഒമ്പതു പേരെ ബോഡിനായ്ക്കന്നൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]
രക്ഷപെട്ട 10 പേർ ഇപ്പോഴും കുരങ്ങണി വനത്തിനുള്ളിലാണ്. പൊള്ളലേറ്റ് അവശനിലയിലായ ഇവരിൽ പലരുടേയും നില അതീവ ഗുരുതരമാണ്. ഇവരെ താഴ്വരയിൽ എത്തിക്കാൻ ശ്രമം തു ടരുകയാണ്.
കാട്ടിൽ അകപ്പെട്ട 18 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. എട്ട് പുരുഷൻമാരും 26 സ്ത്രീകളും മൂന്നു കുട്ടികളുമാണ് ട്രക്കിംഗ് സംഘത്തിലുണ്ടായിരുന്നത്. പശ്ചിമഘട്ടത്തിലെ കുരങ്ങണി മലയിലായിരുന്നു ട്രക്കിംഗ് സംഘം കുടുങ്ങിയത്.
കാട്ടുതീ പടരുന്ന പ്രദേശമായതിനാല്‍ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. സംഘം അനധികൃതമായി മല കയറിയതാണെന്നാണ് കരുതുന്നത്. മൂന്നാറിൽ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം വിദ്യാർഥികളും രക്ഷിതാക്കളും അടങ്ങുന്ന സംഘം മലകയറുകയായിരുന്നു. തേനിയിലെ ബോഡിമേട്ട് ഇറങ്ങുകയായിരുന്നു ലക്ഷ്യം. എന്നാൽ കാട്ടുതീ മൂലം ഇവർ കാട്ടിൽ അകപ്പെട്ടു.
വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. രക്ഷാപ്രവർത്തനത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കാൻ വ്യോമസേ നയ്ക്കു പ്രതിരോധ മന്ത്രി നിർമല സീതാരാമൻ നിർദേശം നൽകി. ജില്ലാ കലക്ടറുമായും രക്ഷാപ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു മന്ത്രി ചർച്ച നടത്തി. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

No comments:
Post a Comment