കാസര്‍കോട്: രക്തസ്രാവത്തെത്തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കാസര്‍കോട് സ്വദേശിനിയായ ഭര്‍തൃമതി മരിച്ചു. ചെട്ടുംകുഴി ഇസ്സത്ത് നഗര്‍ സെക്കന്റ് സ്ട്രീറ്റിലെ ഷബീലിന്റെ ഭാര്യയും ഉളിയത്തടുക്കയിലെ അബ്ബാസിന്റെയും റംലയുടെയും മകളുമായ ജസീറ(20)യാണ് മരിച്ചത്.[www.malabarflash.com]
എറണാകുളത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവിനൊപ്പം താമസിച്ച് വരികെയാണ് ജസീറക്ക് രക്തസ്രാവമുണ്ടായത്. രണ്ടു മാസം ഗര്‍ഭിണിയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജസീറയുടെ നില ഗുരുതരമായതിനെത്തുടര്‍ന്നാണ് അന്ത്യം. വയറ്റില്‍ ട്യൂമര്‍ ഉണ്ടായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
ജസീറയുടെ വിയോഗം ഇസ്സത്ത് നഗറിനെ കണ്ണീരിലാഴ്ത്തി. ഒന്നരവയസ്സുള്ള ഷസാന്‍ ഏക മകനാണ്. സഹോദരന്‍: റൗഫ്. മൃതദേഹം തളങ്കര മാലിക്ദിനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി
No comments:
Post a Comment