Latest News

ഭാര്യയെയും മക്കളെയും പണയപ്പെടുത്തി ചൂതാട്ടം: യുവാവിനെതിരേ കേസെടുത്തു

ന്യൂഡൽഹി: ഭാര്യയെയും മക്കളെയും പണയപ്പെടുത്തി ചൂതാട്ടം നടത്തിയ യുവാവിനെതിരേ കേസെടുക്കാൻ പോലീസിനു കോടതിയുടെ നിർദേശം. ഉത്തർപ്രദേശിലെ ബുലാന്ദ്ഷറിലാണ് സംഭവം. മുഹ്സിൻ എന്നയാളാണ് അമിതമായ ചൂതാട്ട ഭ്രമത്താൽ ഭാര്യയെയും മക്കളേയും പണയപ്പെടുത്തിയത്.[www.malabarflash.com]

മുഹ്സിനെ പരാജയപ്പെടുത്തിയയാൾ യുവതിയെയും കുട്ടികളെയും കൂട്ടിക്കൊണ്ടു പോകാൻ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് നാട്ടുകൂട്ടത്തിന്‍റെ മധ്യസ്ഥതയിൽ ഒരു കുട്ടിയെ ഇയാൾക്കൊപ്പം നിർബന്ധിച്ച് പറഞ്ഞയയ്ക്കാൻ തീരുമാനമെടുത്തു.

എന്നാൽ യുവതി മുഹ്സിനെതിരേ കോടതിയെ സമീപിക്കുകയും വിവാഹ മോചനത്തിന് അപേക്ഷ നൽകുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ മുഹ്സിനടക്കം ആറുപേർക്കെതിരെയാണ് കേസെടുക്കാൻ സിജെഎം കോടതി ഉത്തരവിട്ടത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.