ബംഗളൂരു: അവസാന സെക്കൻഡുവരെ ആവേശത്തെ പരകോടിയിലെത്തിച്ച ഐഎസ്എൽ കലാശപ്പോരിൽ ബംഗളൂരു എഫ്സിയെ കെട്ടുകെട്ടിച്ച് ചെന്നൈയ്ൻ എഫ്സി കിരീടം ചൂടി. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കലാശപ്പോരാട്ടത്തിൽ ചെന്നൈയ്ൻ വിജയിച്ചത്.[www.malabarflash.com]
ചെന്നൈയ്ൻ രണ്ടാം തവണയാണ് ചാമ്പ്യൻമാരാകുന്നത്. ബംഗളൂരുവിനായി സൂപ്പർ താരങ്ങളായ ഛേത്രിയും മിക്കുവും ഗോൾ നേടിയപ്പോൾ ചെന്നൈയ്നിനു വേണ്ടി മെയ്ൽസൺ ആൽവസും റാഫേൽ അഗസ്റ്റോയും ലക്ഷ്യം കണ്ടു.
കിരീടപോരാട്ടത്തിൽ സാധ്യത കൽപ്പിക്കപ്പെട്ട ബംഗളൂരു ഈ പ്രതീക്ഷകളെ സാധൂകരിക്കുന്ന പ്രകടനമാണ് തുടക്കത്തിൽ നടത്തിയത്. ഛേത്രിയുടെ ഒമ്പതാം മിനിറ്റിലെ വേഗഗോളിൽ ബംഗളൂരു പ്രതീക്ഷകൾ വാനോളമായി. എന്നാൽ പതിനേഴാം മിനിറ്റിൽ കളി ഒഴുക്കിനു വിപരീതമായി കിട്ടിയ അവസരം ചെന്നൈയ്ൻ മുതലാക്കി. ഇടതു പാർശ്വത്തിൽനിന്നുള്ള കോർണറിനു ചാടിത്തലവച്ച മെയ്ൽസൺ ആൽവസ് ബംഗളൂരു പ്രതീക്ഷകൾക്ക് ആദ്യ പ്രഹരം നൽകി.
എന്നാൽ വർധിത വീര്യത്തോടെ ബംഗളൂരു വീണ്ടും ആക്രമണത്തിന്റെ കെട്ടഴിച്ചുവിട്ടു. ചെന്നൈയ്ൻ ബോക്സിൽ പിടിപ്പതുപണിയായി. മിക്കുവിന്റെയും ഛേത്രിയുടേയും മിന്നൽ വേഗങ്ങൾ ചെന്നൈയ്ൻ പ്രതിരോധത്തിൽതട്ടി ഛിന്നഭിന്നമായി. ഹാഫ്ടൈം വിസിലിനു നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ മെയ്ൽസൺ ബംഗളൂരുവിനെ വീണ്ടും ഞെട്ടിച്ചു. ആദ്യ കോർണറിന്റെ തനിയാവർത്തനം. കഴിഞ്ഞ തവണ ഇടതു മൂലയായിരുന്നെങ്കിൽ ഇത്തവണ വലുതു വശം. മെയ്ൽസണിന്റെ തല തന്നെ ബംഗളൂരുവിനെ തകർത്തുവിട്ടു.
ലീഡ് നേടി ആദ്യപകുതി അവസാനിപ്പിച്ച ചെന്നൈയ്ൻ രണ്ടാം പകുതിയിൽ നിറഞ്ഞ ആത്മവിശ്വാസവുമായാണ് കളത്തിലെത്തിയതെങ്കിൽ ഛേത്രിയും സംഘവും ആദ്യപകുതിയുടെ നിഴലിലായി. ബംഗളൂരുവിനു പന്ത് നൽകാതെ കളി നിയന്ത്രിച്ച ചെന്നൈയ്ൻ 67 ാം മിനിറ്റിൽ മൂന്നാം ഗോളും നേടി വിജയം ഉറപ്പിച്ചു. ബോക്സിനു പുറത്തുനിന്നും റാഫേൽ അഗസ്റ്റോ പായിച്ച ലോംഗ് റേഞ്ചർ ബംഗളൂരു വല തുളയ്ക്കുകയായിരുന്നു.
മൂന്നാം ഗോളിൽ തളർന്ന ബംഗളൂരു മിന്നൽ നീക്കങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ ഛേത്രി രണ്ട് സുവർണാവസരങ്ങൾ കളഞ്ഞുകുളിക്കുകയും ചെയ്തു. കളി തീരാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ഛേത്രി മധ്യവരയുടെ വലതു പാർശ്വത്തിൽനിന്നും ബോക്സിലേക്ക് നീട്ടി നൽകിയ കിടിലൻ ക്രോസിനു തലവച്ച് മിക്കു ഒരെണ്ണം തിരിച്ചടിച്ചെങ്കിലും സമയം ബംഗളൂരുവിനു മുന്നിൽ തീർന്നുപോയിരുന്നു.

No comments:
Post a Comment