തിരുവനന്തപുരം: ചക്കയെ കേരളത്തിന്റെ ഒൗദ്യോഗിക ഫലമായി പ്രഖ്യാപിക്കും. ഈ മാസം 21ന് സർക്കാർ ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തുമെന്ന് കൃഷിവകുപ്പിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.[www.malabarflash.com]
ഇതു സംബന്ധിച്ച കാർഷിക വകുപ്പിന്റെ റിപ്പോർട്ട് പരിഗണനയിലാണ്. ഒൗദ്യോഗിക പ്രഖ്യാപനത്തിനു മുന്നോടിയായി നിയമസഭയിലും പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന.
ചക്കയുടെ ഉൽപാദനവും വിൽപനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാന ഫലമായി പ്രഖ്യാപിക്കുന്നതെന്നും ചക്കയെ പ്രത്യേക ബ്രാൻഡാക്കുന്നതിലൂടെ 15,000 കോടി രൂപയുടെ വരുമാനമാണു പ്രതീക്ഷിക്കുന്നതെന്നും കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ പിടിഐയോടു പറഞ്ഞു. സംസ്ഥാന മൃഗത്തിനും പക്ഷിക്കും പൂവിനും മീനിനും പിന്നാലെയാണ് ഒൗദ്യോഗിക ഫല പ്രഖ്യാപനവുമുണ്ടാകുന്നത്. അടുത്തിടെ കരിമീനിനെ സംസ്ഥാന മത്സ്യമായി സർക്കാർ പ്രഖ്യാപിച്ചിരുന്നു.
വിറ്റാമിനുകൾ, ധാതുക്കൾ, ഇലക്ട്രോലൈറ്റുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ, കാർബോഹൈഡ്രേറ്റുകൾ, നാരുകൾ, കൊഴുപ്പ്, പ്രോട്ടീൻ തുടങ്ങി മനുഷ്യശരീരത്തിനാവശ്യമായ ഒട്ടുമിക്ക പോഷകങ്ങളും അടങ്ങിയ ഫലമാണ് ചക്ക. ചക്കപ്പഴവും മറ്റു ചക്കവിഭവങ്ങളും രുചികരമാണ്.

No comments:
Post a Comment