ബംഗളൂരു: ഐഎസ്എലിലെ ടോപ് സ്കോററിനുള്ള ഗോൾഡൺ ബൂട്ട് ഗോവയുടെ സ്പാനിഷ് താരം ഫെറാൻ കോറോമിനാസ് സ്വന്തമാക്കി. പതിനെട്ടു ഗോളുകളാണ് കോറോമിനാസ് അടിച്ചുകൂട്ടിയത്. രണ്ടാം സ്ഥാനത്തുള്ള ബംഗളുരൂവന്റെ വെനസ്വേല താരം മിക്കു 15 ഗോളുകളാണ് നേടിയത്.[www.malabarflash.com]
ബംഗളൂരുവിന്റെ ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് മൂന്നാം സ്ഥാനത്ത്. ചേത്രി ഫൈനലിൽ ഉൾപ്പെടെ 14 ഗോൾ നേടി. കാലു ഉച്ചെയും മാനുവൽ ലാൻസറോട്ടയും 13 ഗോളുകൾ വീതം നേടി നാലാം സ്ഥാനം പങ്കിട്ടു. ഗോളടിക്കാരിൽ എഫ്സി ഗോവയാണ് മുമ്പൻമാർ. 18 മത്സരങ്ങളിൽനിന്ന് 43 ഗോളുകളാണ് ഗോവ നേടിയത്. തൊട്ടുപിന്നിലുള്ള ബംഗളൂരുവിന് ലീഗ് മത്സരങ്ങളിൽ 35 ഗോളുകൾ മാത്രമാണ് നേടാനായത്.
കൂടുതൽ സേവുകൾ നടത്തിയതിനുള്ള ഗോൾഡൺ ഗ്ലൗ പുരസ്കാരത്തിനു ജംഷ്ഡ്പുർ എഫ്സിയുടെ സുബ്രതാ പോൾ കരസ്ഥമാക്കി. 102.47 മിനിറ്റാണ് ഗോൾ വഴങ്ങാതെ സുബ്രതാ പോൾ വലകാത്തത്.

No comments:
Post a Comment