Latest News

ജസീമിന്റെ മരണം: കുറ്റവാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സത്യാഗ്രഹ സമരം തുടങ്ങി

മേല്‍പറമ്പ: ഉദുമ മാങ്ങാട് ചേയിച്ചിങ്കല്ലിലെ ജസീമിന്റെ ദുരൂഹ മരണത്തിലെ കുറ്റവാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിററിയുടെ നേതൃത്വത്തില്‍ മേല്‍പ്പറമ്പില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം തുടങ്ങി.[www.malabarflash.com]

2018 മാര്‍ച്ച് ഒന്നാം തിയ്യതിദുരൂഹ സാഹചര്യത്തില്‍ കൊല ചെയ്യപ്പെട്ട് കളനാട് റെയില്‍വെ മേല്‍പാലത്തിന് സമീപം ഓവുചാലില്‍ പുല്ലിട്ട് മൂടി ജീര്‍ണ്ണിച്ച നിലയില്‍ കണ്ടെത്തിയെങ്കിലും കുറ്റവാളികളെ കണ്ടെത്തിയിട്ടും മയക്ക് മരുന്ന് കൈവശം വച്ചു എന്ന നിലയിലുള്ള കേസ് മാത്രം രേഖപ്പെടുത്തി കൊണ്ട് ഒരു കൊലപാതകത്തെ നിസ്സാരവത്കരിക്കാനുള്ള പോലിസ് ശ്രമങ്ങള്‍ക്കെതിരെയും, കുറ്റവാളികളെ കണ്ടെത്തി കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടുമാണ് സമരം
കല്ലട്ര മാഹിന്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. കിഴൂര്‍ ഖത്തീബ് മുനീര്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തി.
ശാഫി കട്ടക്കാല്‍, ജലീല്‍ കോയ, ഖാദര്‍ അറഫ, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചല്‍, എം.എച്ച് മുഹമ്മദ്കുഞ്ഞി, അബ്ദുല്ല കുഞ്ഞി കളനാട്, അഹമ്മദലി ബെണ്ടിച്ചാല്‍, ഇംഗ്ലിഷ് അഷറഫ്, അന്‍വര്‍ കോളിയടുക്കം, ഹനീഫ് ഹാജി എം.എം., സോമന്‍ കിഴൂര്‍, റിയാസ് കിഴൂര്‍, ഫര്‍ഷാദ് മങ്ങാട്, മുനീര്‍ മിലിട്ടറി, സലാം കൈനോത്ത്, വാസു മാങ്ങാട്, അഷറഫ് കിഴൂര്‍, അബ്ദുല്‍ റഹിമാന്‍ കളനാട്, ശിഹാബ് കടവത്ത്, ഇ.എം.ഇബ്രാഹിം, ഇല്യാസ് പള്ളിപ്പുറം, ഉസ്മാന്‍ കിഴൂര്‍, അസ്‌കര്‍ കിഴൂര്‍, മായാ അച്ചു, ഇല്യാസ് കിഴൂര്‍ എന്നിവര്‍ സംസാരിച്ചു. 

സത്യാഗ്രഹമിരിക്കുന്ന അഷറഫ് ഇംഗ്ലീഷിനെ കല്ലട്ര മാഹിന്‍ ഹാജിയും ഷാഫി കട്ടക്കാലും ഷാള്‍ അണിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.