കാഞ്ഞങ്ങാട്: ജോലി സ്ഥലത്ത് ഭര്‍ത്താവിന് താലിമാലയും കത്തും എഴുതിവെച്ച് യുവതി നാടുവിട്ടു. കാഞ്ഞങ്ങാട് സൗത്തിലെ ഹീറോഹോണ്ട ആക്ടീവ ഷോറൂമിലെ ജീവനക്കാരി ഇരിയ സ്വദേശിനി സഞ്ചുദാസാ(23)ണ് നാടുവിട്ടത്.[www.malabarflash.com]
പടന്നക്കാട്ടെ റെനീഷിന്റെ ഭാര്യയാണ് സഞ്ചു. ശനിയാഴ്ച രാവിലെ റെനീഷ് ഭാര്യയെ ബൈക്കില്‍ ഷോപ്പില്‍ കൊണ്ടുവിട്ടതായിരുന്നു. വൈകിട്ട് ഇരിയയിലെ സഞ്ചുവിന്റെ വീട്ടിലേക്ക് പോകാനായി ബൈക്കുമായി റെനീഷ് ഹോണ്ട ഷോറൂമില്‍ എത്തിയപ്പോള്‍ ഭാര്യ ഉണ്ടായിരുന്നില്ല.
ഉച്ചക്ക് അവധിയെടുത്ത് പോകുമ്പോള്‍ ഭര്‍ത്താവ് വന്നാല്‍ നല്‍കാനായി മാനേജരുടെ കൈയ്യില്‍ ഒരു കവര്‍ ഏല്‍പ്പിച്ചിരുന്നു. റെനീഷ് കവര്‍ തുറന്നപ്പോഴാണ് താലിമാലയും കത്തും കണ്ടത്. തന്നെ അന്വേഷിക്കേണ്ടതില്ലെന്നും അന്വേഷിച്ചാല്‍ താന്‍ ജീവനൊടുക്കും എന്നായിരുന്നു കത്തില്‍ ഉണ്ടായിരുന്നത്.

ഇവര്‍ക്ക് മൂന്നരവയസുള്ള ഒരു പെണ്‍കുട്ടിയുണ്ട്. റെനീഷിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
No comments:
Post a Comment