ഖത്തര്‍: കാഞ്ഞങ്ങാട് ഖത്തര്‍ കെഎംസിസിയുടെ പുതിയ കമ്മിറ്റി നിലവില്‍ വന്നു.[www.malabarflash.com]
പ്രസിഡണ്ട് അഷ്‌റഫ് ആവിയില്‍, ജ:സെക്രട്ടറി പി എച് സലാം ഹബീബി, ട്രഷറര്‍ മൊയ്തീന്‍ നമ്പിയാര്‍ കൊച്ചി, വൈസ് പ്രസിഡണ്ടുമാര്‍ ഇസ്ഹാഖ് ടി.പി ആറങ്ങാടി, അഷ്‌റഫ് എം.വി, ഷരീഫ് പി എച്, ഷംസുദീന്‍ എംവി, ജോയിന്‍ സെക്രട്ടറിമാര്‍ : അന്‍വര്‍ അടുക്കം, ഉമ്മര്‍ ബദരിയ നഗര്‍, അഷ്‌റഫ് കൊളവയല്‍, മൊയ്തീന്‍ കെ കെ എന്നിവരെ തെരഞ്ഞെടുത്തു.
ദോഹയിലുള്ള എം പി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജലീല്‍ സാഹിബ് അധ്യക്ഷത വഹിച്ചു . ഉമ്മര്‍ ബദരിയ നഗറിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ച യോഗം കെഎംസിസി യുടെ സ്ഥാപക നേതാവ് എം പി ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു.
കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് ലുക്മാനുല്‍ ഹക്കീം, സെക്രട്ടറി സാദിഖ് പാക്യാര, കെ എസ് മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് ആവിയില്‍, സലാം ഹബീബി, മൊയ്ദീന്‍ നമ്പ്യാര്‍കൊച്ചി എന്നിവര്‍ പ്രസംഗിച്ചു. സീനിയര്‍ നേതാക്കളായ കെ എസ് അബ്ദുള്ള, ബഷീര്‍ ചെര്‍ക്കള എന്നിവര്‍ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു സത്താര്‍ മൗലവി സ്വാഗതവും ഹസന്‍ ബദരിയാനഗര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment