Latest News

ജസീമിന്റെ മരണത്തിൽ സുഹൃത്തുക്കളുടെ പ്രതിഷേധം; പരീക്ഷ എഴുതാനെത്തിയ ആരോപണവിധേയനായ വിദ്യാർത്ഥിയെ തടഞ്ഞ് നിർത്തി

ചട്ടഞ്ചാല്‍: എസ് എസ് എല്‍ സി പരീക്ഷ എഴുതാനെത്തിയ, ജസീമിന്റെ മരണത്തില്‍ ആരോപണ വിധേനായ വിദ്യാര്‍ത്ഥിയെ മറ്റു വിദ്യാര്‍ത്ഥികള്‍ തടഞ്ഞു.[www.malabarflash.com]

ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ജസീമിന്റെ സുഹൃത്തും കൂടിയായ ആരോപണ വിധേനായ വിദ്യാര്‍ത്ഥി മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു പരീക്ഷ എഴുതാന്‍ സ്‌കൂളില്‍ എത്തിയത്. ഇവരെത്തിയ കാര്‍ തടഞ്ഞ് നിര്‍ത്തിയാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.
സംഭവമറിഞ്ഞ് വന്‍ പോലീസ് സന്നാഹം ചട്ടഞ്ചാലില്‍ എത്തി വിദ്യാര്‍ത്ഥിയെ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ അവസരമൊരുക്കി.
ജസീമിന്റെ മരണവുമായി ബന്ധപ്പെട്ട് ഈ വിദ്യാര്‍ത്ഥിയെ ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും വിട്ടയക്കുകയായിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദം കാരണമാണ് വിദ്യാര്‍ത്ഥിയെ വിട്ടയച്ചതെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.