മേല്‍പറമ്പ: ദുരൂഹ സാഹചര്യത്തില്‍ മരിച്ച മാങ്ങാട്ടെ ജാഫറിന്റെ മകന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ജസീമിന്റെ (15) മരണത്തിലെ നിഗൂഡതകള്‍ കണ്ടെത്തി കുറ്റവാളികളെ കണ്ടെത്തുന്നതിന് വേണ്ടി പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കുകയോ, ക്രൈംബ്രാഞ്ചിന് കേസ് കൈമാറുകയോ ചെയ്യണമെന്ന് ജാസിം ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപികരണ യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. [www.malabarflash.com]
കഴിഞ്ഞ 8 ദിവസമായിട്ടുള്ള ബേക്കല്‍ പോലീസ് സ്റ്റേഷന്‍ അധികൃതരുടെ അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെന്നും, കുറ്റവാളികളില്‍പ്പെട്ട ചില കൗമാരപ്രായക്കാരെ കേസില്‍ നിന്നും ഒഴിവാക്കാനുള്ള ശ്രമം രാഷ്ട്രീയ സമര്‍ദ്ദങ്ങളുടെ ഭാഗമാണെന്ന പൊതു സമൂഹത്തിന്റെ സംശയങ്ങള്‍ സാധൂകരിക്കുന്ന രീതിയില്‍ തന്നെയാണ് കേസന്വേഷണം നടക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
കെ.ഇ.അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. കല്ലട്ര മാഹിന്‍ ഹാജി യോഗം ഉദ്ഘാടനം ചെയ്തു. ജാസിമിന്റെ പിതാവ് ജാഫര്‍, ടി.ഡി.കബീര്‍, സൈഫുദ്ദീന്‍ കെ.മാക്കോട്, ഡോ: മോഹന്‍ദാസ് പുലിക്കോടന്‍, അബ്ദുല്ലക്കുഞ്ഞി ഉലൂജി, യൂസഫ് ചെമ്പിരിക്ക, റഊഫ് ബായിക്കര, ജലീല്‍ കോയ, ഇല്ല്യാസ് കീഴൂര്‍, ഹര്‍ഷാദ് മങ്ങാട്, മുജീബ് കളനാട്, അസ്‌കര്‍ കിഴൂര്‍, മൊയ്തീന്‍ കല്ലട്ര കിഴൂര്‍, ശിഹാബ് കടവത്ത്, ഇല്യാസ് കിഴൂര്‍, റിയാസ് കിഴൂര്‍, ഉസ്മാന്‍ കീഴൂര്‍ എന്നിവര്‍ സംസാരിച്ചു. ഫക്രൂദ്ധീന്‍, സ്വാഗതവും കെ.ബി.മുഹമ്മദ് ഷാ നന്ദിയും പറഞ്ഞു.
No comments:
Post a Comment