ഉദുമ: സിഐടിയു നേതാവ് കുഴഞ്ഞുവീണ് മരിച്ചു. കൊപ്പലിലെ പരേതനായ മീത്തല്‍ രാമന്റെ മകന്‍ കെ ഭാസ്‌കരനാ (59)ണ് മരിച്ചത്. വെള്ളിയാഴ്ച പകല്‍ രണ്ടിന് ഉദുമ ദിനേശ് കമ്പനിയിലാണ് സംഭവം.[www.malabarflash.com]
ബീഡിതൊഴിലാളി ഡിവിഷന്‍ സമ്മേളനത്തിന്റെ കത്ത് നല്‍കാനാണ് ഭാസ്‌കരന്‍ ദിനേശ് കമ്പനിയിലെത്തിയത്. കുഴഞ്ഞുവീണ് ഭാസ്‌കരനെ ഉടന്‍ ഉദുമ സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കാപ്പില്‍ സമുദായ ശമാശനത്തില്‍.
സിഐടിയു ഉദുമ ഏരിയാ വൈസ് പ്രസിഡന്റ്, ബീഡിതൊഴിലാളി യൂണിയന്‍ ഉദുമ ഡിവിഷന്‍ സെക്രട്ടറി, ഹൊസ്ദുര്‍ഗ് താലൂക്ക്, ജില്ലാ കമ്മിറ്റിയംഗം, വഴിയോര വ്യാപാര സ്വയംതൊഴില്‍ സമിതി (സിഐടിയു) ജില്ലാ വൈസ് പ്രസിഡന്റ്, സിപിഐ എം കൊപ്പല്‍ ബ്രാഞ്ചംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു.
ദിനേശ് ബീഡി കോട്ടച്ചേരി സഹകരണ സംഘം ഡയറക്ടറാണ്. സിപിഐ എം മുന്‍ ഉദുമ ലോക്കല്‍ കമ്മിറ്റിയംഗം, കൊപ്പല്‍ ബ്രാഞ്ച് മുന്‍ സെക്രട്ടറി, കൊപ്പല്‍ റെഡ് വേള്‍ഡ് മുന്‍ സെക്രട്ടറി എന്നിവയിലും പ്രവര്‍ത്തിച്ചു.
ഭാര്യ: പുഷ്പ. മക്കള്‍: ശ്രീജ, ശ്രീജിത്ത്, ശ്രീകാന്ത് (ഇരുവരും യുഎഇ). മരുമക്കള്‍: അനില്‍ (എരോല്‍), സരിത (പള്ളിക്കര). അമ്മ: കുഞ്ഞാണി. സഹോദരങ്ങള്‍: ചിരുത, നാരായണി, കുഞ്ഞാത, ഗോപാലന്‍, ലക്ഷ്മി, കുമാരന്‍, അച്ചു (ഇരുവരും യുഇഎ), പരേതയായ യശോദ.
No comments:
Post a Comment