ദുബൈ: ദുബൈ കെ.എം.സി.സി കാസർകോട് മുനിസിപ്പൽ കമ്മിറ്റി പ്രദേശത്തെ നിർദ്ധരരായ നിത്യരോഗികൾക്ക് മരുന്നിനുള്ള ആശ്വാസ തുക നൽകുന്ന പദ്ധതിയായ 'ദവ2018 ' പദ്ധതിയുടെ പ്രഖ്യാപനം യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി ഉപാധ്യക്ഷൻ യഹ്യ തളങ്കര നിർവ്വഹിച്ചു.[www.malabarflash.com]
മനുഷ്യത്വം മരവിച്ച് കൊണ്ടിരിക്കുന്ന ഈ വർത്തമാന കാലത്ത് മതത്തിന്റെ മതിൽ കെട്ടുകൾക്കപ്പുറത്ത് മാനുഷിക മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന 'ദവ20l8' പോലുള്ള പദ്ധതികൾ മാതൃകാപരമാണെന്നും, സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന നിത്യരോഗികൾക്ക് മരുന്നിനുള്ള ആശ്വാസ തുക നൽകുന്ന ഇത്തരം പദ്ധതികൾ ആതുര സേവന രംഗത്ത് നമുക്ക് ചെയ്യാൻ സാധിക്കുന്ന ഏറ്റവും മഹത്തായ കാര്യമാണെന്നും ഇതിന് മുമ്പോട്ട് വന്നു കൊണ്ടിരിക്കുന്ന ദുബൈ കെ.എം.സി.സി കാസർകോട് മുൻസിപ്പൽ കമ്മിറ്റി പ്രത്യേക അഭിനന്ദനം അർഹിക്കുന്നുവെന്നും യഹ്യ തളങ്കര പറഞ്ഞു.
സംസ്ഥാന കെഎംസിസി ഉപാധ്യക്ഷൻ ഹസൈനാർ തോട്ടുംഭാഗം യോഗം ഉദ്ഘാടനം ചെയ്തു.
ദുബൈ കെ.എം.സി.സി കാസർകോട് മുൻസിപ്പൽ കമ്മിറ്റി ഉപദേശക സമിതി അംഗം അസ്ലം പടിഞ്ഞാർ മുഖ്യാതിഥിയായിരുന്നു.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ മാതൃകാ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച ദുബൈ കെ.എം.സി.സി കാസർകോട് മുൻസിപ്പൽ കമ്മിറ്റിയുടെ ഏറ്റവും മഹത്തായ പദ്ധതികളിൽ ഒന്നാണ് 'ദവ 2018 ' . 2017ൽ നല്ല രീതിയിൽ പൂർത്തിയാക്കിയ പദ്ധതിയുടെ തുടർച്ചയാണ് 'ദവ2018' പദ്ധതി .ഇനിയും ഇത്തരം ജനോപകാര പദ്ധതികളുമായി മുമ്പോട്ട് പോകാൻ കമ്മിറ്റിക്ക് കഴിയട്ടെയെന്ന് അസ്ലം പടിഞ്ഞാർ അഭിപ്രായപ്പെട്ടു.
ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം പ്രസിഡന്റ് സലാം കന്യപ്പാടി, മണ്ഡലം സെക്രട്ടറി നൂറുദ്ധീൻ ആറാട്ടുകടവ്, ട്രഷറർ ഫൈസൽ പട്ടേൽ സീനിയർ വൈസ് പ്രസിഡന്റ് സലീം ചേരങ്കൈ എന്നിവർ പ്രസംഘിച്ചു.
കാസർകോട് മണ്ഡലത്തിനകത്തെ ഏറ്റവും ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുന്ന കമ്മിറ്റികളിലൊന്നാണ് കാസർകോട് മുൻസിപ്പൽ കമ്മിറ്റിയെന്നും ദവ 2018 പോലെ മഹത്തായ പദ്ധതികൾ മറ്റ് പഞ്ചായത്തുകളും മാതൃകയാക്കേണ്ടതാണെന്നും യോഗത്തിൽ സംസാരിച്ച സലാം കന്യപ്പാടിയും നൂറുദ്ധീൻ ആറാട്ടുകടവും അഭിപ്രായപ്പെട്ടു.
No comments:
Post a Comment