Latest News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; 71കാരനടക്കം അഞ്ചു പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ആലക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അഞ്ചു പേര്‍ അറസ്റ്റിലായി. എഴുപത്തിയൊന്ന് വയസുകാരന്‍ ഉള്‍പ്പെടെ പ്രായ പൂര്‍ത്തിയാകാത്ത രണ്ടു വിദ്യാര്‍ഥികളും കേസില്‍ പ്രധാന പ്രതികളാണ്.[www.malabarflash.com]

പെരിങ്ങോം സ്വദേശി കണ്ണംബിള്ളി കുഞ്ഞിരാമന്‍(71), മണക്കടവ് ചുള്ളിപ്പള്ള സ്വദേശികളായ മുക്കാലിയര്‍ നിധിന്‍ ജോസഫ്‌(27), ഒറ്റപ്ലാക്കല്‍ മനു തോമസ്(31) എന്നിവരും രണ്ടു വിദ്യാര്‍ഥികളുമാണ് അറസ്റ്റിലായത്. മലയോരത്തെ പ്രധാന വിദ്യാലയത്തിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിരയായ പെണ്‍കുട്ടി.

മിട്ടായിയും പാരിതോഷികങ്ങളും നല്‍കിയാണ്‌ പ്രതികള്‍ കുട്ടിയെ പീഡനത്തിരയാക്കിയത്. വൈകുന്നേരങ്ങളില്‍ ക്ലാസ് കഴിഞ്ഞതിനു ശേഷവും ഞായറാഴ്ചകളില്‍ പള്ളിയില്‍ പോകുന്നതിനിടയിലുമാണ് പ്രതികള്‍ വിവിധ സ്ഥലങ്ങളില്‍ വെച്ച് കുട്ടിയെ പീഡിപ്പിച്ചത്. 

മാതാപിതാക്കളും രണ്ടു സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിലെ അംഗമായ പെൺകുട്ടിയെ കഴിഞ്ഞ ഞായറാഴ്ചമുതൽ കാണാതായിരുന്നു. കാണാതായ പെണ്കുട്ടിയെ നാലു ദിവസത്തെ അന്വേഷണത്തിനു ശേഷമാണ് പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞത്.

പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ഞെട്ടിപ്പിക്കുന്ന പീഡന കഥകൾ പുറത്തുവന്നത്. പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പരിചയത്തിലായിരുന്ന പ്രായപൂർത്തിയാകാത്ത സഹോദരങ്ങളാണ് ഒരു കലുങ്കിന് അടിയിൽ വച്ച് ആദ്യം പീഡിപ്പിച്ചത്. ഈ സംഭവം കുഞ്ഞിരാമൻ നേരിൽ കണ്ടിരുന്നത്രെ. തുടർന്ന് ഇയാൾ പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി ഇയാളും പീഡിപ്പിച്ചു. തോട്ടത്തിലെ കാര്യസ്ഥനായി ജോലിചെയ്യന്ന കുഞ്ഞിരാമൻ കുടുംബവുമായി അകന്നു കഴിയുന്നതിനാൽ തോട്ടത്തിലെ ഷെഡിലാണ് താമസിക്കുന്നത്.

പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഇവിടെകൊണ്ടുവന്നാണ് പലപ്പോഴായി പീഡിപ്പിച്ചത്. നിരവധി തവണ പീഡിപ്പിച്ചതായി ഇയാൾ മൊഴിനൽകീട്ടുണ്ട്. പെൺ കുട്ടിയുടെ ബന്ധുവിന്റെ സമീപവാസികളാണ് നിധിനും മനുവും. പെൺകുട്ടി ഇടയ്ക്കിടെ ഇവിടെ വന്ന് താമസിക്കാറുണ്ട് ഈ വീട്ടിൽ അടയ്ക്ക പറിക്കുന്നതിനും മറ്റും ജോലിക്കെ ത്തിയിരുന്ന നിധിനും മനുവും പെൺകുട്ടിയെ വലയിൽ വീഴ്ത്തി പീഡിപ്പിക്കുകയായിരുന്നുവത്രെ ഇരുവരും വിവാഹിതരാണ്.

പെണ്‍കുട്ടിയുമായി ബന്ധപെട്ടിരുന്ന നിരവധി പേരെ ഇതിനോടകം തന്നെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും.

ആലക്കോട് പോലീസിന്റെ പഴുതടച്ചുള്ള അന്വേഷണമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടാന്‍ സഹായകരമായത്. സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ ഇ.പി സുരേശന്‍, എസ്.ഐ മാരായ കെ.ജെ വിനോയ്, പ്രഭാകരന്‍ എന്നിവരുടെ നേത്രുത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.