പൊയിനാച്ചി: വര്‍ഷങ്ങള്‍ക്ക് ശേഷം പാലക്കുന്ന് ഭഗവതി ക്ഷേത്ര കഴകം മേല്‍ത്തറയില്‍ വീണ്ടും പൂരക്കളിക്ക് അരങ്ങുണര്‍ന്നു. പാലക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തുന്ന മറത്തുകളിയുടെ ഭാഗമായാണ് മേല്‍തറയില്‍ വീണ്ടും പൂരക്കളി പരിശീലനം നടന്നത്.[www.malabarflash.com]
കുട്ടികള്‍ ഉള്‍പ്പെടെ 60 പേരാണാണ് ഇവിടെ പൂരക്കളി അഭ്യസിച്ചത്. പെരിയ പുലിഭൂത ദേവസ്ഥാനത്തിലെ പൂരക്കളി പണിക്കര്‍ ടി.വി.ഭരതന്‍ പണിക്കരാണ് ഗുരു.
2017 ഡിസംബര്‍ 26 ആണ് പൂരക്കളി പരിശീലനത്തിന് തുടക്കം കുറിച്ചത്. അടുക്കം വലിയ വീട് തറവാട് മുറ്റത്ത് രാത്രിയാണ് പൂരക്കളി അഭ്യസിച്ചത്. പാലക്കുന്ന് ക്ഷേത്രത്തിന്റെ മൂന്ന് തറകളിലൊന്നാണ് മേല്‍ത്തറ.
പെരുമുടിത്തറയില്‍ കഴിഞ്ഞദിവസം 100 പേരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. പരിശീലനം നല്‍കിയ ടി.വി.ഭരതന്‍ പണിക്കറെ സമാപന ചടങ്ങില്‍ ആദരിച്ചു.
പാലക്കുന്ന് ഭഗവതി ക്ഷേത്ര പ്രസിഡന്റ് അഡ്വ.കെ.ബാലകൃഷ്ണന്‍ ചോപ്പും ചൊറയും നല്‍കി ആദരിച്ചു. ചടങ്ങില്‍ മേല്‍ത്ത പൂരക്കളി ചെയര്‍മാന്‍ സി.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.
ക്ഷേത്ര ജന.സെക്രട്ടറി ഉദയമംഗലം സുകുമാരന്‍, ട്രഷറര്‍ കൃഷ്ണന്‍ ചട്ടഞ്ചാല്‍, സെക്രട്ടറി ടി.കൃഷ്ണന്‍, ടി.വി.അശോകന്‍, അടുക്കം വലിയ വീട് തറവാട് പ്രസിഡന്റ് വി.അമ്പാടി ചെര്‍ക്കള, ട്രഷറര്‍ കെ.ദാമോദരന്‍, തുടങ്ങിയവര്‍ സംസാരിച്ചു. കൃഷ്ണന്‍ പാത്തിക്കാല്‍ സ്വാഗതവും രാജന്‍ കരിച്ചേരി നന്ദിയും പറഞ്ഞു.
No comments:
Post a Comment