മലപ്പുറം: കൊന്നൊടുക്കുന്ന സിറിയന്‍ ബാല്യങ്ങളെ ഗൃഹലക്ഷ്മിയുടെ വിവാദ കവറിന്റെ മാതൃകയില്‍ ചിത്രീകരിച്ച് ഐക്യദാര്‍ഢ്യത്തിന്റെ വേറിട്ട മാതൃകയുമായി കരീം ഗ്രാഫി.[www.malabarflash.com]
പ്രതിഷേധത്തിന്റെ വേറിട്ട വഴിയില്‍ സഞ്ചരിക്കുന്ന ഈ കലിഗ്രഫി കലാകാരന്‍ വീണ്ടും സോഷ്യല്‍ മീഡിയാ താരമായിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ടു തന്നെ നിരവധി ഷെയര്‍ ലഭിച്ചിട്ടുണ്ട് ഈ ചിത്രത്തിന്. സിനിമാ താരം സിദ്ദീഖ് ഉള്‍പെടെയുള്ള പ്രമുഖരും ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നു.
കേരളത്തോട് അമ്മമാര്‍: തുറിച്ചുനോക്കരുത്, ഞങ്ങള്‍ക്ക് മുലയൂട്ടണം എന്ന അടിക്കുറിപ്പുമായി വന്ന ഗൃഹലക്ഷ്മിയുടെ കവര്‍ ഏറെ വിവാദമുണ്ടാക്കിയെങ്കിലും അതിന്റെ മാതൃകയില്‍ കരീം തീര്‍ത്ത ഈ പ്രതിഷേധാഗ്നി ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുയാണ് സോഷ്യല്‍ മീഡിയ.
മാഗസിനിന്റെ പേരിന്റെ സ്ഥാനത്ത് ‘ഓ സിറിയാ.. ക്ഷമിക്കുക’ എന്നും, മറ്റു ഫീച്ചറുകളെ കുറിച്ച് പരാമര്‍ശിക്കുന്നിടത്ത്, ‘ഓപ്പണ്‍ യുവര്‍ ഹാര്‍ട്ട്’, ‘സിറിയ കത്തുന്നു..!’ എന്നും കരീം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

അനിയത്തിയെയും മടിയില്‍വെച്ചിരിക്കുന്ന, അനിയത്തിയുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ സ്വന്തം ജീവന്‍ വെടിയേണ്ടി വന്ന, പെണ്‍കുട്ടിയുടെ ചിത്രമാണ് കവര്‍ചിത്രമായി ഉപയോഗിച്ചിട്ടുള്ളത്.
No comments:
Post a Comment