കൊച്ചി: മോഷണക്കേസിൽ പ്രതിയാക്കുമെന്നു ഭീഷണിപ്പെടുത്തി മൊബൈൽ റീചാർജ് കൂപ്പണ്‍ വ്യാപാരികളിൽനിന്നു കൈക്കൂലിയായി വാങ്ങിയ കേസിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായിരുന്ന എറണാകുളം ആന്പല്ലൂർ സ്വദേശി സി.ആർ. സന്തോഷിന്റെ തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു.[www.malabarflash.com]
കേസിലെ മറ്റു രണ്ടു പ്രതികളും പോലീസ് ഉദ്യോഗസ്ഥരുമായ ആലപ്പുഴ സ്വദേശി വി.എ. കേഴ്സണ്‍, ഓച്ചന്തുരുത്ത് സ്വദേശി ആന്റണി ക്രോണിൻ എന്നിവർക്ക് തിരുവനന്തപുരം വിജിലൻസ് കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി റദ്ദാക്കി.
മൊബൈൽ റീചാർജ് കൂപ്പണുകൾ മോഷണം പോയതുമായി ബന്ധപ്പെട്ട് 2007ൽ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു കേസിൽ പ്രതി ചേർക്കാതിരിക്കാൻ കൊല്ലം സ്വദേശികളായ രണ്ട് പേരോടാണ് പോലീസുകാർ കൈക്കൂലി ആവശ്യപ്പെട്ടത്. ഇവർ കൊല്ലം വിജിലൻസ് ഡിവൈഎസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസുകാരെ വിജിലൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

തിരുവനന്തപുരം വിജിലൻസ് കോടതി മൂന്നു പ്രതികൾക്കും ഒരുവർഷം കഠിനതടവും 2000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. ഇതിനെതിരേയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. കൈക്കൂലി വാങ്ങിയ 15,000 രൂപ ഒന്നാം പ്രതി സന്തോഷിൽനിന്ന് പിടികൂടിയതിന് തെളിവുള്ളതിനാലാണ് ഇയാൾക്കെതിരായ ശിക്ഷ ഹൈക്കോടതി ശരിവച്ചത്. മറ്റു പ്രതികൾക്കെതിരേ കുറ്റം തെളിയിക്കാൻ മതിയായ തെളിവില്ലെന്നു കോടതി വ്യക്തമാക്കി.
No comments:
Post a Comment