കൊച്ചി: പയ്യോളിയിലെ ബി.എം.എസ് പ്രവർത്തകൻ മനോജിനെ വധിച്ച കേസിൽ 10 പ്രതികൾക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.[www.malabarflash.com]
16 മുതൽ 25 വരെ പ്രതികളായ സി.പി.എം പയ്യോളി ഏരിയ കമ്മിറ്റി സെക്രട്ടറി പയ്യോളി കീഴൂർ വള്ളുപറമ്പിൽ ചന്ദു മാസ്റ്റർ എന്ന ടി. ചന്ദു (73), പയ്യോളി ലോക്കൽ സെക്രട്ടറി കീഴൂർ പുതിയ വീട്ടിൽ പി.വി. രാമചന്ദ്രൻ (59), ബ്രാഞ്ച് സെക്രട്ടറി തിക്കോടി പുറക്കാട് പിലാത്തോട്ടിൽ പി.കെ. കുമാരൻ (53), ലോക്കൽ കമ്മിറ്റി അംഗങ്ങളായ പയ്യോളി ഷോനിനാഥത്തിൽ എൻ.സി. മുസ്തഫ (47), കാവുംപുറത്തുതാഴെ കെ.ടി. ലിഗേഷ് (38), പയ്യോളി സീസണിൽ സി. സുരേഷ് ബാബു (54), ഡിവൈ.എഫ്.െഎ മുച്ചുകുന്ന് സെക്രട്ടറി കൊയിലാണ്ടി മുച്ചുകുന്ന് പുളിയേടത്ത് പി. അനൂപ് (28), കൊയിലാണ്ടി മീത്തൽ നീലംചേരി അരുൺ നാഥ് (26), മുച്ചുകുന്ന് നാറാത്ത് മീത്തൽ കെ.ബി. രതീഷ് (27), പയ്യോളി കാപ്പിരിക്കാട്ടിൽ കെ.കെ. പ്രേമൻ(49) എന്നിവർക്കാണ് ഒരുലക്ഷം രൂപക്കും രണ്ടാൾ ഉറപ്പിന്മേലും ജാമ്യം അനുവദിച്ചത്.
എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോഴും ഹാജരാകണം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പ്രവേശിക്കരുത്, കോടതിയുടെ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപോകരുത് എന്നീ ഉപാധികളുമുണ്ട്.
2012 ഫെബ്രുവരി 12നാണ് മനോജ് ആക്രമിക്കപ്പെട്ടത്. പിറ്റേന്ന് മരിച്ചു. കഴിഞ്ഞ ജനുവരി ആദ്യത്തിലാണ് ജാമ്യം ലഭിച്ച 10പേരെയും സി.ബി.െഎ അറസ്റ്റ് ചെയ്തത്.

No comments:
Post a Comment