ശബരിമല: ശബരിമല ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ബുധനാഴ്ച രാവിലെ 10.35-ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരാണ് കൊടിയേറ്റ് നിർവഹിച്ചത്.[www.malabarflash.com]
രാവിലെ മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും തന്ത്രിയുടെയും നേതൃത്വത്തിൽ പ്രഭാതപൂജകൾക്ക് ശേഷം മണ്ഡപത്തിൽ കൊടിക്കൂറ പൂജ തുടങ്ങി. പിന്നീട് കൊടിക്കൂറ ശ്രീകോവിലേക്ക് കൊണ്ടുപോയിപൂജിച്ചു. കൊടിമരച്ചുവട്ടിലെ പൂജകൾക്കുശേഷമാണ് തന്ത്രി കൊടിയേറ്റ് നിർവഹിച്ചത്.
ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, മെംബർ കെ.പി. ശങ്കർദാസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
വ്യാഴാഴ്ച രാവിലെ 10.30ന് ഉൽസവബലി ദർശനം തുടങ്ങും. 1.30-ന് ഉൽസവബലി ദർശനത്തോടെ ചടങ്ങ് പൂർത്തിയാകും.അഞ്ചാം ഉൽസവം മുതൽ പള്ളിവേട്ടദിവസം വരെ വിളക്കിനെഴുന്നെള്ളിപ്പുകൾ ഉണ്ടാകും.രാത്രി എട്ടിനാണ് എഴുന്നള്ളത്ത്. തീവെട്ടികളുടെ പ്രഭയിലുള്ള എഴുന്നള്ളത്ത് ക്ഷേത്രത്തിന് വലം വയ്ക്കും. 29ന് രാത്രിയാണ് പള്ളിവേട്ട. 30ന് രാവിലെ സന്നിധാനത്തുനിന്ന് പന്പയിലേക്ക് ആറാട്ടിനായി എഴുന്നള്ളും. 11ന് പമ്പയിൽ ആറാട്ട് നടക്കും. അന്ന് രാത്രി 10ന് നട അടയ്ക്കും.

No comments:
Post a Comment