കാഞ്ഞങ്ങാട്: മെയ് 4, 5 തീയതികളില്‍ കോഴിക്കോട് സ്വപ്‌ന നഗറില്‍ നടക്കുന്ന ഉമറാ സംഗമം രജിസ്‌ട്രേഷന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് അലാമിപ്പള്ളി സുന്നി സെന്ററില്‍ നടന്ന നേതൃ സംഗമത്തില്‍ അബ്ദില്‍ അസീസ് ഹാജി കോട്ടപ്പുറത്തിന് ഫോറം നല്‍കി എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
പരിപാടി സോണ്‍ പ്രസിഡന്റ് ആലിക്കുട്ടി ഹാജിയുടെ അധ്യക്ഷതയില്‍ എസ്.എം.എ സംസ്ഥാന സെക്രട്ടറി യഅ്ഖൂബ് ഫൈസി ഉദ്ഘാടനം ചെയ്തു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജന.സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി വിഷയാവതരണം നടത്തി. ടി.സി അബ്ദുല്ല അബ്ദുല്‍ ഖാദിര്‍ ഹാജി, അഷ്‌റഫ് അഷ്‌റഫി, മുസ്തഫ ഫൈസി അബ്ദുല്‍ റഷീദ് സഅദി, റിയാസ് പഴയകടപ്പുറം തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ സത്താര്‍ സ്വാഗതം പറഞ്ഞു.
No comments:
Post a Comment