ബേക്കല്‍: തമിഴ്നാട് സ്വദേശിയായ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് കള്ളക്കുറുശ്ശി വില്ലുപുരത്തെ ചിന്നതമ്പി (35)യെയാണ് തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ ബേക്കല്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടത്.[www.malabarflash.com]
ചിന്നതമ്പിയുടെ കുടുംബം തമിഴ്നാട്ടിലാണ്. മാണിക്കോത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് കൂലി വേല ചെയ്തു വരികയായിരുന്ന ചിന്നതമ്പി ഞായറാഴ്ച ഉച്ചയോടെ ബേക്കല്‍ പുഴയിലേക്ക് കക്ക വാരാന്‍ പോയതായിരുന്നു.
വൈകുന്നേരവും ചിന്നതമ്പി കക്കവാരുന്നത് സമീപവാസികള്‍ കണ്ടിരുന്നു. പിന്നീട് തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷണം നടത്തുന്നതിനിടെയാണ് തിങ്കളാഴ്ച രാവിലെ ചിന്നതമ്പിയുടെ മൃതദേഹം പുഴയില്‍ കണ്ടത്.
അപസ്മാര രോഗിയായ ചിന്നതമ്പി അസുഖം മൂര്‍ച്ഛിച്ച് പുഴയില്‍ വീണ് മരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ബേക്കല്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
No comments:
Post a Comment