ഉദുമ: കോട്ടിക്കുളം മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ടായി യു.കെ മുഹമ്മദ് കുഞ്ഞി ഹാജിയെ തെരഞ്ഞെടുത്തു. വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പിലൂടെയാണ് മുസ്‌ലിം ലീഗ് നേതാവും ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പറുമായ കാപ്പില്‍ മുഹമ്മദ് പാഷയെ പരാജയപ്പെടുത്തി യു.കെ മുഹമ്മദ് കുഞ്ഞി പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.[www.malabarflash.com]
ഞായറാഴ്ച രാവിലെ ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് 5 ന് സമാപിച്ചു. വഖഫ് ബോര്‍ഡ് നിരീക്ഷകനായി കണ്ണൂര്‍ വഖഫ് ബോര്‍ഡ് ഇന്‍സ്പെക്ടര്‍ ആസിഫ് പഴയങ്ങാടിയും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുടെ പ്രതിനിധിയായി എ.ഹമീദ് ഹാജിയും സ്ഥലത്തെത്തിയുരുന്നു.
തിങ്കളാഴ്ച രാവിലെ ആരംഭിച്ച വോട്ടെണ്ണല്‍ രാത്രി 12 മണിയോടെയാണ് അവസാനിച്ചത്.
കാപ്പില്‍ മുഹമ്മദ് പാഷ നേടിയ 346 വോട്ടുകള്‍ക്കെതിരെ 466 വോട്ടുകള്‍ നേടിയാണ് യു.കെ മുഹമ്മദ് കുഞ്ഞി ഹാജി വിജയിച്ചത്.
കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ യു.കെ. മുഹമ്മദ് കുഞ്ഞി ഹാജി കോട്ടിക്കുളത്തെ പൊതു മത സാമുഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറസാനിദ്ധ്യമാണ്,മൂന്നു വര്‍ഷത്തിലധികം കോട്ടിക്കുളം മുസ്‌ലിം ജമാഅത്ത് കമ്മിററിയുടെ ജനറല്‍ സെക്രട്ടറിയെന്നനിലയില്‍ ശ്രദ്ധേയമാണ് പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം കാഴ്ച വെച്ചത്.
മററു ഭാരവാഹികളായി കാവേരി അബ്ദുല്ല ഹാജി (വൈസ് പ്രസിഡണ്ട്), പി.എം കുഞ്ഞഹമ്മദ് മലാംകുന്ന് (ജനറല്‍ സെക്രട്ടറി) കാപ്പില്‍ അബ്ദുല്‍ അസീസ് (സെക്രട്ടറ), കെ.ബി ഹമീദ് ഹാജി (ട്രഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തു.
അബ്ദുല്ല കെ.ടി, അബ്ദുല്‍ ഖാദര്‍ ഇലക്ട്രിക്, എം.കെ. അബ്ദുല്‍ ഹമീദ് ഹാജി, അബ്ബാസ് മലാംകുന്ന്, അഷ്‌റഫ് ഇസ്മായീല്‍ ഹാജി, ഒരുമ മുഹമ്മദ്, റൗഫ് ഇ.കെ. കോട്ടപ്പാറ, ഹാജി അബ്ദുല്‍ ഖാദര്‍, ഹൈദര്‍ അലി, ഹസൈനാര്‍ ഹാജി എന്നിവര്‍ കമ്മിററി അംഗങ്ങളാണ്.
No comments:
Post a Comment